Latest Videos

സർവീസുകളുടെ എണ്ണം കൂട്ടിയില്ലെങ്കിൽ വിമാനനിരക്ക് ഉയർത്തും; ഉഭയകക്ഷി കരാർ പുതുക്കണമെന്ന് ആകാശ എയർ

By Web TeamFirst Published Jun 6, 2024, 4:38 PM IST
Highlights

ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ഇന്ത്യ-ദുബായ് സെക്ടറിലെ ഫ്‌ളൈറ്റുകളിൽ സീറ്റുകൾ നിയന്ത്രിച്ചത് സംബന്ധിച്ച് ആശങ്കയിൽ ആകാശ എയർ

ദുബായിയിലേക്കുള്ള വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് വിമാനക്കനിയായ ആകാശ എയറിന്റെ സിഇഒ വിനയ് ദുബെ . ഇതിന്റെ ഭാഗമായി ഇന്ത്യാ - യുഎഇ ഉഭയകക്ഷി കരാർ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തെ വിമാനക്കമ്പനികൾക്ക് മറ്റൊരു രാജ്യത്തേക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നതിന്, ഒരു രാജ്യത്ത് നിന്ന് ആഴ്ചയിൽ എത്ര വിമാനങ്ങൾ (അല്ലെങ്കിൽ സീറ്റുകൾ) പറക്കാൻ അനുവദിക്കാമെന്ന് തീരുമാനിക്കുന്നയാണ് ഉഭയകക്ഷി എയർ സർവീസ് കരാർ.  യുണൈറ്റഡ് അറബ് എമിറേറ്റ്‌സും  ഇന്ത്യയും തമ്മിൽ 2014 ജനുവരിയിൽ ഒപ്പുവച്ച ഉഭയകക്ഷി എയർ സർവീസ് കരാർ പ്രകാരം ദുബായ്ക്കും 15 ഇന്ത്യൻ നഗരങ്ങൾക്കുമിടയിൽ ആഴ്ചയിൽ മൊത്തം 66,000 സീറ്റുകൾ പ്രവർത്തിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും എയർലൈനുകളെ അനുവദിക്കുന്നു . ഇന്ത്യൻ, യുഎഇ എയർലൈനുകൾ ഈ ക്വാട്ട പൂർണ്ണമായി ഉപയോഗിച്ചതിനാൽ  സീറ്റുകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ വിമാന നിരക്കുകൾ കുത്തനെ കൂടുമെന്ന് വിനയ് ദുബെ ആശങ്ക പ്രകടിപ്പിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന സിഎപിഎ ഇന്ത്യ ഏവിയേഷൻ ഉച്ചകോടി 2024 ന്റെ ഭാഗമായി നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . 

ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ഇന്ത്യ-ദുബായ് സെക്ടറിലെ ഫ്‌ളൈറ്റുകളിൽ സീറ്റുകൾ നിയന്ത്രിച്ചത് സംബന്ധിച്ച് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈൻസും ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ, ഇരുവശത്തുമുള്ള വിമാനക്കമ്പനികൾ അനുവദനീയമായ സീറ്റുകൾ പൂർണമായി നിറച്ചാണ് സർവീസ് നടത്തുന്നത്. അതിനാൽ, ആകാശ എയർ പോലുള്ള പുതിയ കാരിയറുകൾക്ക് ദുബായിലേക്ക് സ്ലോട്ടുകൾ ലഭിക്കില്ല.  നിലവിൽ 116 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഉഭയകക്ഷി വിമാന സർവീസ് കരാറുകളുണ്ട്

click me!