അനന്ത് അംബാനിയുടെ ഈ സംഘം സൂപ്പറാണ്; മണിക്കൂറുകൾക്കുള്ളിൽ 3,500 കിലോമീറ്റർ സഞ്ചരിച്ച് ആനയെ രക്ഷിച്ച് വൻതാര

By Web Team  |  First Published May 13, 2024, 4:30 PM IST

വൻതാര സംഘം ജാംനഗറിൽ നിന്ന് ത്രിപുരയിലേക്ക് 3,500 കിലോമീറ്റർ സഞ്ചരിച്ച് ഒരു ആനയെയും പശുക്കിടാവിനെയും സംരക്ഷിച്ചിരിക്കുകയാണ്.


ന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വന്യജീവി രക്ഷാ പുനരധിവാസ പരിപാടിയാണ് 'വൻതാര'. റിലയൻസ് ഫൗണ്ടേഷൻ പ്രോജക്റ്റായ വൻതാരയുടെ ഭാഗമായി വൻതാര സംഘം ജാംനഗറിൽ നിന്ന് ത്രിപുരയിലേക്ക് 3,500 കിലോമീറ്റർ സഞ്ചരിച്ച് ഒരു ആനയെയും പശുക്കിടാവിനെയും സംരക്ഷിച്ചിരിക്കുകയാണ്. പ്രശ്‌നത്തിലായ മൃഗങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഇമെയിൽ ലഭിച്ചതിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ ആണ് വൻതാര സംഘം സഹായമെത്തിച്ചത്. 

ജാംനഗറിൽ നിന്ന് ത്രിപുരയിലെ കൈലാസഹറിലെ ഉനകോട്ടി ജില്ലയിലേക്ക് ഒരു സംഘം ഡോക്ടർമാർ എത്തുകയും മൃഗങ്ങൾക്ക് അടിയന്തിര പരിചരണം നക്കുകയും ചെയ്തു. വൻതാരയുടെ സമയോചിതമായ ഇടപെടൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  രോഗിയായ ആനയെയും പശുക്കിടാവിനെയും രക്ഷിക്കാൻ പെട്ടെന്ന് എത്തിയതിന് അനന്ത് അംബാനിക്കും വന്താര ടീമിനും നന്ദി പറയുന്ന ഒരു സ്ത്രീയുടെ ശബ്ദത്തോടെയുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. സഹായം അഭ്യർത്ഥിച്ച് ഇമെയിലിൽ അയച്ച് 24 മണിക്കൂറിനുള്ളിൽ സംഘം ത്രിപുര ലൊക്കേഷനിൽ എത്തിയതെങ്ങനെയെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. 

Latest Videos

" ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ താമസിക്കുന്ന ഞാൻ അസുഖബാധിതനായ ആനയ്ക്കും പശുക്കിടാവിനും വേണ്ടി വൻതാരയ്കക്ക് ഒരു ദിവസം മുമ്പ് ഞാൻ മെയിൽ അയച്ചു. 24 മണിക്കൂറിനുള്ളിൽ തൻ്റെ മുഴുവൻ ടീമിനെയും അയച്ച അനന്ത് അംബാനിയോട് എനിക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വൻതാരയുടെ  ഒരു ടീം ഇവിടെയെത്തി ആനയെ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," വീഡിയോയിൽ പറയുന്നു.  

click me!