പാലിൻ്റെ ഗുണനിലവാരം ചോദ്യം ചെയ്യുന്ന വീഡിയോ വൈറൽ; പ്രതികരിച്ച് അമുൽ

By Web Team  |  First Published Apr 23, 2024, 6:51 PM IST

പാലിന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും "തെറ്റായ വിവരങ്ങൾ സൃഷ്‌ടിക്കാനും ഉപഭോക്താക്കളിൽ അനാവശ്യമായ ഭയവും ആശങ്കയും പടർത്താനും ലക്ഷ്യംവെച്ചുള്ളതാണെന്നും അമുൽ


മുംബൈ:  പാലിൻ്റെ ഗുണനിലവാരം ചോദ്യം ചെയ്യുന്ന വൈറൽ വീഡിയോയോട് പ്രതികരിച്ച് അമുൽ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അമുൽ പാലിൻ്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ മറുപടി നൽകിയിരിക്കുകയാണ് കമ്പനി. ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പൊതുജന താൽപ്പര്യാർത്ഥം ഒരു പ്രസ്താവന ഇറക്കിയിരിക്കുമാകയാണ് അമുൽ. പാലിന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും "തെറ്റായ വിവരങ്ങൾ സൃഷ്‌ടിക്കാനും ഉപഭോക്താക്കളിൽ അനാവശ്യമായ ഭയവും ആശങ്കയും പടർത്താനും ലക്ഷ്യംവെച്ചുള്ളതാണെന്നും അമുൽ വ്യക്തമാക്കി. 

അമുൽ പാലിനെ കുറിച്ച് പ്രചരിക്കുന്ന വീഡിയോയുടെ സ്‌ക്രീൻഷോട്ട് അമുൽ പങ്കുവെച്ചിട്ടുണ്ട്.  2019-ലാണ് വീഡിയോ ചിത്രീകരിച്ചത്, പാക്കേജിംഗ് തീയതി മുതൽ വിഡിയോ കാണിക്കുന്നുണ്ട്. വീഡിയോയിൽ 14 ഡിസംബർ 2019 ആണ് പാക്കേജിംഗ് തീയതി. അമുൽ ശുപാർശ ചെയ്യുന്ന സ്റ്റോറേജ് നിർദ്ദേശങ്ങൾക്കനുസൃതമായി പൽ സംഭരിച്ചില്ലെങ്കിൽ പാലിൻ്റെ ഗുണമേന്മയിൽ മാറ്റങ്ങൾ സംഭവിക്കുമെന്നും, അത്തരം സംഭവങ്ങൾ തങ്ങളുടെ ബ്രാൻഡിന് മാത്രമുള്ളതല്ലെന്നും  ഏത് ബ്രാൻഡ് പാലിനെയും ബാധിക്കുമെന്നും അമുൽ വ്യക്തമാക്കി. സംഭരണ ​​നിർദ്ദേശങ്ങൾ അനുസരിച്ച് സംഭരിച്ചില്ലെങ്കിൽ പാലിൻ്റെ അസിഡിറ്റി വർദ്ധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. 

Latest Videos

തെറ്റായ വിവരങ്ങൾക്ക് സൃഷ്ടിക്കാനും ഉപഭോക്താക്കളിൽ അനാവശ്യമായ ഭയവും ആശങ്കയും പടർത്താനും ഉള്ള ശ്രമമാണ്. അമുൽ നൽകുന്ന ഈ സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അമുൽ പാലിൻ്റെ ഗുണത്തെക്കുറിച്ച് അവർക്ക് ഉറപ്പുനൽകുക, എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കുക എന്ന അമുൽ പ്രസ്താവനയിൽ പറയുന്നു. 

tags
click me!