ജൂൺ 3 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ വിപണികളിലും അമുൽ പാലിൻ്റെ എല്ലാ വേരിയൻ്റുകളിലും വില വർധിക്കും.
ദില്ലി: അമുൽ പാലിൻ്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ച് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. ജൂൺ 3 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ വിപണികളിലും അമുൽ പാലിൻ്റെ എല്ലാ വേരിയൻ്റുകളിലും വില വർധിക്കും. 2023 ഫെബ്രുവരി മുതൽ പ്രധാന വിപണികളിൽ പുതിയ പൗച്ച് പാലിൻ്റെ വിലയിൽ അമുൽ വർദ്ധനവ് വരുത്തിയിരുന്നില്ല എന്ന് അമുൽ എന്ന ബ്രാൻഡിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ജിസിഎംഎംഎഫിൻ്റെ എംഡി ജയൻ മേത്ത പറഞ്ഞു.
ലിറ്ററിന് 2 രൂപ വർധിപ്പിച്ചത് എംആർപിയിലെ 3 മുതൽ 4 ശതമാനം വർധനയിലേക്ക് നയിക്കും. ഏറ്റവും പുതിയ വില വർദ്ധനയോടെ, 500 മില്ലി അമുൽ എരുമ പാലിന് 36 രൂപയും 500 മില്ലി അമുൽ ഗോൾഡ് പാലിന് 33 രൂപയുമാണ് വില. 500 മില്ലി അമുൽ ശക്തി പാലിന് 30 രൂപയാണ് വില. ഒരു ലിറ്റർ അമുൽ താസ പാലിൻ്റെ 54 രൂപയിൽ നിന്ന് 56 രൂപയായി വർധിച്ചു. അതുപോലെ അമുൽ ഗോൾഡിൻ്റെ ഒരു ലിറ്ററിന്റെ വില 66 രൂപയിൽ നിന്ന് 68 രൂപയായി. പശുവിൻ പാലിന് ഒരു രൂപ വർധിച്ച് 57 രൂപയായി. ഇതുകൂടാതെ, എരുമപ്പാലിൻ്റെ വില ലിറ്ററിന് 3 രൂപ വർദ്ധിപ്പിച്ചു, ഇതോടെ 70 രൂപയ്ക്ക് പകരം 73 രൂപയായി.
undefined
വില വർധനവിന്റെ കാരണങ്ങൾ എന്താണ്?
പാലിൻ്റെ ഉത്പാദനച്ചെലവ് വർധിച്ചതിനാലാണ് പാലിൻ്റെ വില വർധിപ്പിക്കുന്നത്.
കമ്പനി യൂണിയൻ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ക്ഷീര കർഷകർക്ക് നൽകുന്ന വില ഏകദേശം 6-8% വർദ്ധിപ്പിച്ചു.