പ്രൈം മെംബർഷിപ്പിന് ഡിസ്‌കൗണ്ടുമായി ആമസോൺ; നിരക്ക് കുറച്ചതിന്റെ ലക്ഷ്യം ഇതോ

By Web Team  |  First Published Dec 22, 2023, 5:18 PM IST

പ്രൈം മെംബർഷിപ്പ് നിരക്ക് കുറച്ചു. പ്രൈം ലൈറ്റ് അംഗത്വത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളിലും ആമസോൺ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.


പ്രൈം മെംബർഷിപ്പ് നിരക്ക് വെട്ടിക്കുറച്ച് ആമസോൺ. 999 രൂപയിൽ നിന്ന് 799 രൂപയായാണ് നിരക്ക് കുറച്ചത്. അതേസമയം ഒരു മാസത്തെ സബ്‌സ്‌ക്രിപ്‌ഷന് 299 രൂപയും മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷന് 599 രൂപയും ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷന് 1,499 രൂപയും എന്നിങ്ങനെയുള്ള പ്രൈം പ്ലാനിന്റെ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനും ആമസോൺ തീരുമാനിച്ചു,
 
പ്രൈം ലൈറ്റ് അംഗത്വത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളിലും ആമസോൺ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആമസോണിൽ നിന്നുള്ള പെട്ടെന്നുള്ള സൗജന്യ  ഡെലിവറി ആമസോൺ പ്രൈം ലൈറ്റ് അംഗത്വത്തിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ സൗജന്യ ഡെലിവറിക്ക് മിനിമം ഓർഡർ  എന്ന നിബന്ധനയും ബാധകമല്ല. സാധാരണ പ്രൈം ഉപയോക്താക്കളെപ്പോലെ, ആമസോൺ പ്രൈം ലൈറ്റ് ഉപഭോക്താക്കൾക്കും  നോ-റഷ് ഡെലിവറി തിരഞ്ഞെടുക്കുകയാണെങ്കിൽ 25 രൂപ ക്യാഷ്ബാക്കിന് അർഹതയുണ്ട്. അതേ സമയം, പ്രൈം മ്യൂസിക് ഇപ്പോഴും ഓഫറിൽ ഉൾപ്പെടുത്തിയിട്ടില്ല

പ്രൈം ലൈറ്റ് ഉപഭോക്താക്കൾക്ക് ആമസോണിന്റെ ലൈറ്റ്നിംഗ് ഡീലുകളിലേക്കും പ്രൈം ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന ഡീലുകളിലേക്കും നേരത്തേ പ്രവേശനവും ലഭിക്കും.

ഇന്ത്യയിലും ലോകമെമ്പാടുമുള്ള അൺലിമിറ്റഡ് വീഡിയോകളും സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യാനും പ്രൈം ലൈറ്റ് അംഗത്വം വഴി സാധിക്കും.അതേ സമയം  സ്ട്രീമിംഗ് ഉപകരണങ്ങളുടെ എണ്ണത്തിൽ  പരിധിയുണ്ട്.  എച്ച്ഡി  നിലവാരത്തിൽ രണ്ട് ഉപകരണങ്ങൾ മാത്രമേ അനുവദിക്കൂ. പ്രൈം ലൈറ്റ് ഉപഭോക്താക്കൾക്ക് ആമസോണിന്റെ  പ്രൈം റീഡിംഗ്, പ്രൈം ഗെയിമിംഗ് സേവനങ്ങളിലേക്ക് ആക്‌സസ് ലഭിക്കില്ല  

tags
click me!