ക്രിസ്‍മസ് ആഘോഷമാക്കാൻ 70 ശതമാനം വരെ ഡിസ്‍കൗണ്ട് സെയില്‍ പ്രഖ്യാപിച്ച് ആമസോണ്‍

By Web TeamFirst Published Dec 19, 2023, 6:51 PM IST
Highlights

ഹാവെൽസ്, ലിവ്ഗാർഡ്, ലുമിനസ് എന്നീ ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകളും ഹോം ഫർണിച്ചറുകൾക്ക് മികച്ച ഓഫറുകളും 'ഹോം ഷോപ്പിംഗ് സ്‌പ്രീ'യിൽ ലഭ്യമാക്കിയിട്ടുണ്ട്.

കൊച്ചി: ഹോം, കിച്ചൻ, ഔട്ട്‍ഡോർ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകളുമായി ആമസോണിൽ 'ഹോം ഷോപ്പിംഗ് സ്‌പ്രീ' എന്ന പേരില്‍ പ്രത്യേക ഓഫറുകള്‍ തുടരുന്നു.  ഗീസർ, റൂം ഹീറ്ററുകൾ മുതലായ വിന്‍റർ എസ്സെൻഷ്യലുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാണെന്ന് ആമസോണ്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

ഹാവെൽസ്, ലിവ്ഗാർഡ്, ലുമിനസ് എന്നീ ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകളും ഹോം ഫർണിച്ചറുകൾക്ക് മികച്ച ഓഫറുകളും 'ഹോം ഷോപ്പിംഗ് സ്‌പ്രീ'യിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ആമസോണിന്റെ അവകാശവാദം. ആമസോണിലെ വിലക്കുറവിന് പുറമെ സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്ന് 10 ശതമാനം ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്‍കൗണ്ടും ലഭ്യമാണ്.

Latest Videos

ക്രിസ്‍മസ് ലൈറ്റിംഗ്‌സ്, ഹോം ഡെക്കറേഷന്, ക്രിബ് സെറ്റ്, ക്രിസ്‍മസ് കേക്ക് മോൾഡുകൾ, ബേക്കിംഗ് ടൂൾസ് അപ്ലയൻസസ്, വിന്‍റർ ഗ്ലൗവ്‍സ് ആന്‍റ് റൈഡിംഗ് ജാക്കറ്റുകൾ എന്നിവയ്ക്ക് 40 ശതമാനം മുതൽ 70 ശതമാനം വരെ ഇപ്പോള്‍ ഇളവും ലഭിക്കും.

ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.  സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം. 

ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!