യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും; വാട്‍സ്ആപ്പ് നമ്പർ നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്

By Web Team  |  First Published May 9, 2024, 6:42 PM IST

ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക്  മുഴുവൻ റീഫണ്ടും നല്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ് 


ദില്ലി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് 85 വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക്  മുഴുവൻ റീഫണ്ടും നല്കാൻ എയർലൈൻ. ഫ്ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ അധിക ഫീസൊന്നും ഈടാക്കാതെ മുഴുവൻ റീഫണ്ടും നൽകുകയോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് ഫ്ലൈറ്റ് തെരഞ്ഞെടുക്കയോ ചെയ്യാൻ യാത്രക്കാർക്ക് കഴിയും. 

ഫ്ലൈറ്റ് റദ്ദാക്കിയാൽ റീഫണ്ട് എങ്ങനെ ലഭിക്കും? 

Latest Videos

undefined

"യാത്രക്കാരന്റെ ഫ്ലൈറ്റ് റദ്ദാക്കിയാൽ റദ്ദാക്കുകയോ 3 മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്‌താൽ, അവർക്ക് വാട്ട്‌സ്ആപ്പിലോ വെബ്സൈറ്റിലോ റീഫണ്ടിനായി അപേക്ഷിക്കാം. +91 6360012345 എന്ന നമ്പറിലോ airindiaexpress.com എന്ന വെബ്സൈറ്റിലോ യാതൊരു ഫീസും കൂടാതെ പൂർണ്ണമായ റീഫണ്ട് നേടാം. അല്ലെങ്കിൽ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂൾ തിരഞ്ഞെടുക്കാം" എന്ന് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു

അപ്രതീക്ഷിതമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

യാത്രക്കാർ അസൗകര്യങ്ങൾ ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാൻ എയർലൈൻ നിർദ്ദേശിക്കുന്നു. 

 എയർലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാർ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം നൂറിലധികം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയത്. മാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.  

click me!