എഐ പ്രിയം കൂടുന്നു; ജോലികളിൽ എഐ ഉപയോഗം ഇരട്ടിയായതായി സർവേ റിപ്പോർട്ട്

By Web Team  |  First Published May 13, 2024, 6:36 PM IST

ജോലിയുടെ വേഗം കൂട്ടുന്നതിനും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലി   ചെയ്യുന്നതിനുമാണ് ജീവനക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  ആശ്രയിക്കുന്നത്  


ല്ല ബുദ്ധിയുള്ള ജീവനക്കാർ അവരുടെ ജോലികൾ നിർവഹിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമോ? അതോ സ്വയം ചെയ്യുമോ? അതീവ ശ്രദ്ധ വേണ്ടാത്ത ജോലികളെല്ലാം എഐയെ ഏൽപ്പിച്ചാൽ ബാക്കി പ്രധാനപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ഇപ്പോൾ ട്രെന്റ്. അതോടെ എഐ ഉപയോഗവും കുത്തനെ കൂടി. മൈക്രോസോഫ്റ്റിന്റെയും ലിങ്ക്ഡ്ഇന്നിന്റേയും '2024 വർക്ക് ട്രെൻഡ് ഇൻഡക്സ് വാർഷിക റിപ്പോർട്ട്' പ്രകാരം, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ഉപയോഗം ഏകദേശം ഇരട്ടിയായിരിക്കുന്നു. ജോലിയുടെ വേഗം കൂട്ടുന്നതിനും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലി   ചെയ്യുന്നതിനുമാണ് ജീവനക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  ആശ്രയിക്കുന്നത്   

ഉപയോക്താക്കളിൽ 90 ശതമാനം പേരും  എഐ ഉപയോഗിക്കുന്നതിലൂടെ   സമയം ലാഭിച്ചതായി വ്യക്തമാക്കി. അത് വഴി 85 ശതമാനം പേർക്കും നിർണായക ജോലികളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിച്ചു.  83 ശതമാനം പേർ എഐ ഉപയോഗിച്ചതിന് ശേഷം അവരുടെ ജോലി കൂടുതൽ ആസ്വദിച്ചതായും സർവേ വെളിപ്പെടുത്തി. 79 ശതമാനം കമ്പനികളും മത്സരക്ഷമതയ്ക്ക് എഐ  അനിവാര്യമാണെന്ന് സമ്മതിച്ചു.  എന്നാൽ 59 ശതമാനം പേർ എഐ ഉപയോഗിച്ചുള്ള ഉൽപ്പാദനക്ഷമതയുടെ നേട്ടം കണക്കാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.  എല്ലാ പ്രായത്തിലുമുള്ളവരും എഐ ഉപയോക്താക്കളായുണ്ട് . 85 ശതമാനവും ഉപയോഗിക്കുന്നത് പുതിയ തലമുറയാണ് (ജെൻ ഇസഡ്) (പ്രായം- 18-28) .  മില്ലേനിയൽസ് (29-43 വയസ്സ്) 78 ശതമാനം ജെൻ എക്സ് (   44-57 വയസ് ) 76 ശതമാനം എന്നിങ്ങനെയാണ് എഐ ഉപയോഗിക്കുന്നവരുടെ കണക്കുകൾ .

Latest Videos

ഏകദേശം 66 ശതമാനം തൊഴിലുടമകളും കമ്പനി മേധാവികളും എഐ വൈദഗ്ധ്യം ഇല്ലാത്ത ഒരാളെ നിയമിക്കില്ലെന്ന് വ്യക്തമാക്കി.  45 ശതമാനം ജീവനക്കാർ എഐ കാരണം തങ്ങളുടെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയുള്ളവരാണ്.

click me!