പങ്കാളിയുടെ പേര് ആധാറിൽ വേണോ; പേര് മാറ്റുന്നത് ഇങ്ങനെ

By Web Team  |  First Published Feb 14, 2024, 5:06 PM IST

ആധാറിലെ വിവരങ്ങൾ അതത് സമയത്ത് തിരുത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിവാഹശേഷം പങ്കാളിയുടെ പേര് വച്ച് ആധാർ പുതുക്കുന്നതിന് സാധിക്കും.
 


ജീവിതത്തിന്റെ സമസ്ത മേഖലകളിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു രേഖയായി ആധാർ കാർഡ് മാറിയിട്ടുണ്ട്. സർക്കാർ ആവശ്യങ്ങൾക്ക് മുതൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയോ സിം കാർഡുകൾ നേടുകയോ പോലുള്ളവയ്ക്കടക്കം ആധാർ വേണം.  ആധാറിലെ വിവരങ്ങൾ അതത് സമയത്ത് തിരുത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിവാഹശേഷം പങ്കാളിയുടെ പേര് വച്ച് ആധാർ പുതുക്കുന്നതിന് സാധിക്കും.

ആധാർ കാർഡിലെ സർനെയിം മാറ്റുന്നതിനുള്ള നപടി ക്രമങ്ങളിതാ....

ഘട്ടം 1:
വിവാഹാനന്തരം  ആധാർ കാർഡുകൾ അവരുടെ പങ്കാളിയുടെ കുടുംബപ്പേര് ഉപയോഗിച്ച് പുതുക്കുന്നതിന് ദമ്പതികൾ ഒരുമിച്ച്  ആധാർ സേവാ കേന്ദ്രം സന്ദർശിക്കണം.

ഘട്ടം 2:
ആധാർ സേവാ  കേന്ദ്രത്തിൽ, അവർക്ക് തിരുത്തൽ ഫോം നൽകും. പൂർണ്ണമായ പേര്, ആധാർ നമ്പർ, കോൺടാക്റ്റ് നമ്പർ, പങ്കാളിയുടെ കുടുംബപ്പേര് ചേർക്കുന്നത് പോലെയുള്ള   മാറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള  വിശദാംശങ്ങൾ  നൽകുക.

ഘട്ടം 3:
ഫോം ശരിയായി പൂരിപ്പിച്ച ശേഷം,  വിവാഹ സർട്ടിഫിക്കറ്റ് പോലുള്ള   രേഖകൾ  നൽകണം . അല്ലെങ്കിൽ നിയമപരമായി അംഗീകരിച്ച  പേര് മാറ്റിയ സർട്ടിഫിക്കറ്റോ.
ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനോ തഹസിൽദാറോ നൽകിയ അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള ഉചിതമായ ലെറ്റർഹെഡിൽ ഐഡന്റിറ്റി സർട്ടിഫിക്കറ്റ് എന്നിവയും രേഖയായി  നൽകാം.

ഘട്ടം 4:
തുടർന്ന്, ബയോമെട്രിക് ഡാറ്റയും ഫോട്ടോയും രേഖപ്പെടുത്തുന്നു.  സ്ഥിരീകരണത്തിന് ശേഷം ചെറിയ ഫീസ് ഈടാക്കും. , സാധാരണയായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആധാർ ഇഷ്യൂ ചെയ്യപ്പെടും.

click me!