അദാനിയ്ക്ക് 13 മോശം സംഖ്യയോ? ഓഹരികളിലെ ആകെ നഷ്ടം 90,000 കോടി!

By Web Team  |  First Published Mar 13, 2024, 4:36 PM IST

മാർച്ച് 13ന് 13 ശതമാനം നഷ്ടമാണ് അദാനി ഓഹരികളിലുണ്ടായത്.  ഇന്ന് ഉച്ചകഴിഞ്ഞപ്പോഴേക്കും അദാനി ഓഹരികളിലെ ആകെ നഷ്ടം 90,000 കോടി രൂപയാണ്. 


തിമൂന്ന് ഒരു മോശം സംഖ്യയാണോ.. അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപകർക്ക് ഒരു പക്ഷെ അങ്ങനെ തോന്നിയേക്കാം. മാർച്ച് 13ന് 13 ശതമാനം നഷ്ടമാണ് അദാനി ഓഹരികളിലുണ്ടായത്.  ഇന്ന് ഉച്ചകഴിഞ്ഞപ്പോഴേക്കും അദാനി ഓഹരികളിലെ ആകെ നഷ്ടം 90,000 കോടി രൂപയാണ്.  ഇവയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് അദാനി ഗ്രീൻ എനർജിയാണ്. ഇതിന്റെ ഓഹരികളിലുണ്ടായത് 13 ശതമാനം ഇടിവും. 2024ൽ ഇതുവരെ അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ കണ്ട ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണിത്.അദാനി ഗ്രീൻ എനർജി ഓഹരികൾ ബിഎസ്ഇയിൽ 1898.75 രൂപയിൽ നിന്ന് 13.36 ശതമാനം ഇടിഞ്ഞ് 1645 രൂപയിലെത്തി. അദാനി ഗ്രീൻ എനർജിയുടെ വിപണി മൂല്യം 24.88 കോടിയായി കുറഞ്ഞു. അദാനി ഗ്രീൻ എനർജി (യുപി) ലിമിറ്റഡ് ഉപസ്ഥാപനങ്ങളായ പരംപൂജ്യ സോളാർ എനർജി പ്രൈവറ്റ് ലിമിറ്റഡ്, പ്രയത്‌ന ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ  409 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചതായി  വെളിപ്പെടുത്തിയിട്ടും ഓഹരികളെ നഷ്ടത്തിൽ നിന്ന് തടയാനായില്ല.

അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് & സെസ് എന്നിവ യഥാക്രമം 5.5 ശതമാനവും 5.3 ശതമാനവും നഷ്ടം നേരിട്ടു. അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, എൻഡിടിവി, അദാനി വിൽമർ എന്നിവ 4 മുതൽ 7 ശതമാനം വരെ ഇടിഞ്ഞു. സിമന്റ് കമ്പനികളായ എസിസി, അംബുജ സിമൻറ്സ് എന്നിവ യഥാക്രമം 4.3 ശതമാനവും 2.9 ശതമാനവും ഇടിഞ്ഞു

Latest Videos

ഓഹരി വിപണികളിൽ മൊത്തത്തിലുണ്ടായ ഇടിവാണ് അദാനി ഓഹരികളെയും ബാധിക്കുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലെ നഷ്ടമാണ് വിപണികൾക്ക് തിരിച്ചടിയായത്. ബിഎസ്ഇ സ്മോൾക്യാപ് 2% ഇടിഞ്ഞു. സെൻസെക്സ് ഇന്ന് ആയിരത്തിലേറെ പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്.

click me!