ശ്രദ്ധിക്കൂ, ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഇനിയും വൈകരുത്, ഇതാണ് കാര്യം  

By Web Team  |  First Published Dec 31, 2023, 7:19 PM IST

ആധാർ സെന്ററിൽ പോയാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കിൽ 50 രൂപ സർവീസ് ചാർജ് നൽകണം. 


ധാർ കാർഡിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടവർ അത് പുതുവർഷത്തിൽ തന്നെ ചെയ്യണം. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)  നിർദേശിച്ചിട്ടുണ്ട്. മൈ ആധാർ പോർട്ടലിലൂടെ മാർച്ച് 14 വരെ സൗജന്യമായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ആധാർ സെന്ററിൽ പോയാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കിൽ 50 രൂപ സർവീസ് ചാർജ് നൽകണം. മാർച്ച് 14 കഴിഞ്ഞാൽ വിവരങ്ങൾ പുതുക്കാൻ അധിക ഫീസ് നൽകേണ്ടി വരും. ഡിസംബർ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധി ആളുകളുടെ ആവശ്യപ്രകാരം  നീട്ടിയിരിക്കുകയാണ്. 


ആധാർ കാർഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം

Latest Videos

undefined

* https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

* MyAadhaar' മെനുവിൽ നിന്ന് 'അപ്ഡേറ്റ് യുവർ ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

* തുടർന്ന് 'അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓൺലൈൻ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

* ആധാർ കാർഡ് സെൽഫ് സർവീസ് പോർട്ടലിനായുള്ള പുനർരൂപകൽപ്പന ചെയ്ത ഇന്റർഫേസ് നിങ്ങളുടെ സ്‌ക്രീനിൽ ദൃശ്യമാകും.

* 'പ്രൊസീഡ് ടു അപ്ഡേറ്റ് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

* നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകി ക്യാപ്‌ച നൽകുക

* രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക്  ലഭിക്കുന്ന  ഒടിപി നൽകുക

* ഒടിപി നൽകിയ ശേഷം വീണ്ടും 'അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

* വിലാസം മാറ്റുന്നതിന് 'അഡ്രസ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

* പുതിയ വിലാസ വിവരങ്ങൾ നൽകുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകൾ അപ്‌ലോഡ് ചെയ്യുക

* നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങൾ നൽകുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്കാൻ ചെയ്ത പകർപ്പായി അപ്‌ലോഡ് ചെയ്യണം.

* നൽകിയ വിവരങ്ങൾ  കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.

* സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാർജ്ജുകൾ കാണിക്കുന്നുണ്ടെങ്കിൽ നൽകുക
 
* തുടർന്ന് ലഭിക്കുന്ന യുആർ എൻ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം

click me!