ആധാർ പുതുക്കാനുള്ള പുതിയ നിയമങ്ങൾ അറിയാമോ; മറക്കേണ്ട യുഐഡിഎഐയുടെ ഈ നിർദേശങ്ങൾ

By Web Team  |  First Published Jan 21, 2024, 4:56 PM IST

യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.


ധാർ കാർഡുകൾ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള പുതിയ ഫോമുകൾ യുഐഡിഎഐ പങ്കിട്ടു. ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രവാസികൾക്കും അല്ലാത്തവർക്കും  പ്രത്യേക ഫോമുകൾ അതോറിറ്റി നൽകിയിട്ടുണ്ട്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

പുതിയ നിയമങ്ങൾ അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ചോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ ആധാർ കാർഡ് വിവരങ്ങൾ സെൻട്രൽ ഐഡന്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിൽ (സിഐഡിആർ) ഇപ്പോൾ അപ്ഡേറ്റ് ചെയ്യാം.

Latest Videos

undefined

പഴയ 2016 നിയമം അനുസരിച്ച്, ഒരു ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓൺലൈൻ മോഡ് വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ, മറ്റേതെങ്കിലും വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്, അവർ അടുത്തുള്ള എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്.

ഫോം 1 
രാജ്യത്തെ താമസക്കാരുടെയും അല്ലാത്തവരുടെയും ആധാർ കാർഡ് എൻറോൾമെന്റിനായി ഫോം 1 ഉപയോഗിക്കാം. വ്യക്തിക്ക് ഇതിനകം ആധാർ കാർഡ് ഉണ്ടെങ്കിൽ മറ്റ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഫോം 1 ഉപയോഗിക്കാം

ഫോം 2
ഇന്ത്യക്ക് പുറത്ത് അഡ്രസ് പ്രൂഫ് ഉള്ള എൻആർഐക്ക്, എൻറോൾമെന്റിനും അപ്‌ഡേറ്റിനും ഫോം 2 ഉപയോഗിക്കും.

ഫോം 3
5 വയസ്സിനും അതിനുമുകളിലും പ്രായമുള്ള എന്നാൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ  എൻറോൾമെന്റിനായി ഫോം 3 ഉപയോഗിക്കേണ്ടതാണ്.

ഫോം 4
ഇന്ത്യക്ക് പുറത്ത് വിലാസമുള്ള എൻആർഐ കുട്ടികൾക്ക് ഫോം 4 ഉപയോഗിക്കണം.

ഫോം 5
5 വയസ്സിന് താഴെയുള്ള താമസക്കാരോ 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആധാറിൽ ചേർക്കുന്നതിനോ അപ്‌ഡേറ്റ് ചെയ്യുന്നതിനോ ഫോം 5 ഉപയോഗിക്കേണ്ടതാണ്.

ഫോം 6
5 വയസ്സിന് താഴെയുള്ള എൻആർഐ കുട്ടികൾ (ഇന്ത്യയ്ക്ക് പുറത്ത് വിലാസമുള്ളവർ) ഫോം 6 ഉപയോഗിക്കേണ്ടതാണ്.

ഫോം 7
ആധാർ വിശദാംശങ്ങൾക്കായി എൻറോൾ ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ ആഗ്രഹിക്കുന്ന, 18 വയസ്സിന് മുകളിലുള്ള വിദേശ പൗരനാണ് ഫോം 7 ഉപയോഗിക്കേണ്ടത്. ഈ വിഭാഗത്തിൽ ചേരുന്നതിന് വിദേശ പാസ്‌പോർട്ട്, ഒസിഐ കാർഡ്, സാധുതയുള്ള ദീർഘകാല വിസ, ഇന്ത്യൻ വിസ എന്നിവയുടെ വിശദാംശങ്ങൾ ആവശ്യമാണ്. ഇവിടെയും ഇമെയിൽ ഐഡി നിർബന്ധമായിരിക്കും.

ഫോം 8
18 വയസ്സിന് താഴെയുള്ള വിദേശ പൗരന്മാർക്ക് ഫോം 8 ഉപയോഗിക്കേണ്ടതാണ്

ഫോം 9
18 വയസ്സ് തികയുമ്പോൾ ആധാർ നമ്പർ റദ്ദാക്കുന്നതിന് ഫോം 9 ഉപയോഗിക്കാമെന്ന് യുഐഡിഎഐ അറിയിച്ചു.

click me!