ആറ് മാസ കാലത്തേക്ക് ആശ്വാസം 2500 പേര്‍ക്ക്, എസ്ബിഐ കൊടുത്തത് 97.50 ലക്ഷം, ചെക്ക് ജീവൻ ബാബു ഐഎഎസിന് കൈമാറി

By Web Team  |  First Published Feb 15, 2024, 4:54 PM IST

എസ്ബിഐ തിരുവനന്തപുരം സർക്കിൾ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സംഭാവന നൽകി
 
 


തിരുവനന്തപുരം: ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിൾ. എസ്ബിഐ തിരുവനന്തപുരം സർക്കിൾ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഡിഒയുമായ ബിനോദ് കുമാർ മിശ്ര  ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സംസ്ഥാന മിഷൻ ഡയറക്ടർ ജീവൻ ബാബു ഐഎഎസിന്  ചെക്ക് കൈമാറി. കേരളത്തിലെ 2500 ക്ഷയരോഗികൾക്ക് 6 മാസത്തേക്ക് പോഷകാഹാരം നൽകുന്നതിന് ഈ തുക വിനിയോഗിക്കും. എസ് ബി ഐ കേരള സർക്കിൾ സി ജി എം ഭുവനേശ്വരി എ, ജനറൽ മാനേജർ ആരിഫ് മുഹമ്മദ്‌ ഖാൻ, സ്റ്റേറ്റ് ടി ബി ഓഫീസർ ഡോ രാജാറാം കെ കെ തുടങ്ങിയവർ പങ്കെടുത്തു. 

സിബിഎഫ് സി റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി ചുമതലയേറ്റു

Latest Videos

undefined

കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്‌ (സി ബി എഫ് സി ) തിരുവനന്തപുരം റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. 2024 ഫെബ്രുവരി 12-ന് ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ന്യൂദില്ലി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷൻ സെൽ, പി ഐ ബി & ആർ എൻ ഐ ചെന്നൈ എന്നിവിടങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ഡിഡി ന്യൂസ് ചെന്നൈയുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം കൊല്ലം സ്വദേശിയാണ്.

വാലൻ്റൈൻസ് ദിനത്തിൽ ബാങ്കുകൾക്ക് എന്താ കാര്യം; സംഗതി ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!