ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ലോൺ വേണോ? ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക

By Web Team  |  First Published May 18, 2024, 3:58 PM IST

വ്യക്തിഗത വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതിന് ഈ 7 വഴികളുണ്ട്. 


വ്യക്തിഗത വായ്പകൾ എടുക്കാൻ പ്ലാനുണ്ടോ? അത്യാവശ്യമായി പണത്തിന് ആവശ്യം വരുമ്പോൾ എല്ലാവരും എളുപ്പത്തിൽ ആശ്രയിക്കുന്നതാണ് വ്യക്തിഗത വായ്പകളെ. എന്നാൽ പലിശ പലപ്പോഴും നടുവൊടിക്കാറുണ്ട് എന്നത് യാഥാർഥ്യമാണ്. പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ അത് സ്വന്തമാക്കാൻ ശ്രമിക്കണം. എങ്ങനെ ഇത് തിരിച്ചറിയാം? 

വ്യക്തിഗത വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതിന് ഈ 7 വഴികളുണ്ട്. 

Latest Videos

undefined

1. നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുക

നിങ്ങളുടെ വായ്പ യോഗ്യത വിലയിരുത്താൻ കടം കൊടുക്കുന്നവർ ഇപ്പോഴും പരിഗണിക്കുക നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആയിരിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. ക്രെഡിറ്റ് സ്കോർ ഉയർത്താൻ നിങ്ങൾ കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക, ക്രെഡിറ്റ് കാർഡ് ചെലവുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക, 

2. വായ്പാ ചരിത്രം മെച്ചപ്പെടുത്തുക

വായ്പാ നൽകുന്നവർ ഇപ്പോഴും നിങ്ങൾ ഇതുവരെ വാങ്ങിയ വായ്പാ ഇടപാടുകളുടെ ചരിത്രം പരിശോധിച്ചേക്കാം. കൃത്യമായ വായ്പാ തിരിച്ചടവില്ലെങ്കിൽ പുതിയ വായ്പാ ലഭിക്കാനുള്ള സാധ്യത കുറയും. ഇതുവരെയുള്ള വായ്പകൾ നല്ല രീതിയിൽ തിരിച്ചടച്ചാൽ നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് യോഗ്യത വർദ്ധിപ്പിക്കും.

3. ബാങ്കുകളുടെ താരതമ്യം

ഏതെങ്കിലും ബാങ്കുകൾ നിങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്യുകയാണെങ്കിൽ ആദ്യം തന്നെ മാറ്റ് ബാങ്കുകളുടെ പലിശ നിരക്കുകൾ കൂടി പരിശോധിച്ചതിന് ശേഷം മാത്രം വായ്പ എടുക്കുക. കാരണം മറ്റ് വായ്പക്കാർ ചിലപ്പോൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്നുണ്ടാകാം. 

4. ബാങ്കുകളുമായി ചർച്ച നടത്തുക

മികച്ച ക്രെഡിറ്റ് സ്കോർ, വായ്പാ യോഗ്യത എന്നിവ ഉണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും മികച്ച വായ്പാ വ്യവസ്ഥകൾക്കായി ബാങ്കുകളുമായി ചർച്ച നടത്താൻ സാധിക്കും. ഇതിലൂടെ കാലാവധി, പലിശ എന്നിവയിൽ തീരുമാനമെടുക്കാൻ കഴിയും. 

5. ഏത് തരം വായ്പാ വേണമെന്ന് തീരുമാനിക്കുക

ഏത് തരം വായ്പാ വേണമെന്ന് തീരുമാനിക്കണം. കാരണം,തിരഞ്ഞെടുക്കുന്ന വായ്പയുടെ തരം പലിശ നിരക്കിനെ ബാധിക്കും. ഉദാഹരണത്തിന്, സുരക്ഷിതമായ വായ്പകൾക്ക് പലപ്പോഴും സുരക്ഷിതമല്ലാത്ത വായ്പകളേക്കാൾ കുറഞ്ഞ പലിശനിരക്ക് ഉണ്ട്. 

6. പങ്കാളിയെ തേടുക

കടം വാങ്ങാൻ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിലോ, വായ്പ പരിധി കുറവാണെങ്കിലോ, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ഒരാളെ കൂട്ട് തേടുക. അങ്ങനെ വരുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് വായ്പാ ലഭിക്കും. തിരിച്ചടവിൽ നിങ്ങൾ വീഴ്ച വരുത്തിയാൽ, വായ്പ തിരിച്ചടയ്ക്കാനുള്ള ഉത്തരവാദിത്തം സഹ-അപേക്ഷകൻ ഏറ്റെടുക്കുന്നുവെന്നത് ഓർക്കുക, അതിനാൽ വിശ്വസ്തനായ ആളെ മാത്രം കൂടെ കൂട്ടുക

7. സ്ഥിരമായ വരുമാനം കാണിക്കുക

വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് സ്ഥിരമായ ഒരു വരുമാന സ്രോതസ്സ് ഉണ്ടെന്ന് വായ്പാ നൽകുന്നവർ ആഗ്രഹിക്കുന്നു. സ്ഥിരമായ തൊഴിൽ നിലനിർത്തുകയും വിശ്വസനീയമായ വരുമാന തെളിവ് നൽകുകയും ചെയ്യുക. 

click me!