ബാങ്കുകളിൽ നിന്നും കടമെടുത്തിട്ടുണ്ടോ? ജനുവരിയിൽ ഈ ബാങ്കുകൾ പലിശയിൽ മാറ്റം വരുത്തിയിട്ടുണ്ട്

By Web Team  |  First Published Jan 15, 2024, 5:54 PM IST

ബാങ്കുകളിൽ നിന്നും വായ്പ എടുത്തവരാണോ? ജനുവരിയിൽ ഈ ബാങ്കുകൾ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ അറിയാം 


ചില ബാങ്കുകൾ ഈ മാസം അവരുടെ മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് അധിഷ്ഠിത പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, കനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് എംസിഎൽആർ പുതുക്കിയ ബാങ്കുകളിൽ ഉൾപ്പെടുന്നത്.

ബാങ്കുകളുടെ ഏറ്റവും പുതിയ പലിശ നിരക്കുകളിതാ

ഐസിഐസിഐ ബാങ്ക്  

ഐസിഐസിഐ ബാങ്ക്   ജനുവരി 1 മുതൽ  പലിശ നിരക്ക് 8.5% ൽ നിന്ന് 8.6% ആയി വർധിപ്പിച്ചു.   മൂന്ന് മാസത്തെ നിരക്ക് 8.55% ൽ നിന്ന് 8.65% ആക്കി. ആറ് മാസത്തെ നിരക്ക് 8.90% ൽ നിന്ന് 9% ആക്കി ഉയർത്തി. ഒരു വർഷത്തെ നിരക്ക് 9% ൽ നിന്ന് 9.10% ആയാണ് കൂട്ടിയത്.

പഞ്ചാബ് നാഷണൽ ബാങ്ക്

ജനുവരി 1 മുതൽ ബാങ്ക്   8.2% ൽ നിന്ന് 8.25% ആക്കി പലിശ കൂട്ടി. ഒരു മാസത്തെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 8.25 ശതമാനത്തിൽ നിന്ന് 8.30 ശതമാനമാക്കി. മൂന്ന് മാസത്തെ നിരക്ക് 8.35% ൽ നിന്ന് 8.40%വും  ആറ് മാസത്തെ നിരക്ക് 8.55% ൽ നിന്ന് 8.60% വും ആക്കി . ഒരു വർഷത്തെ നിരക്ക് 8.65% ൽ നിന്ന് 8.70% ആക്കി മാറ്റി.

യെസ് ബാങ്ക്  

യെസ് ബാങ്കിന്റെ  ഒരു മാസത്തെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 9.45% ആണ്. മൂന്ന് മാസത്തെ നിരക്ക് 10% ആണ്. ആറ് മാസത്തെ നിരക്ക് 10.25%വും ഒരു വർഷത്തെ നിരക്ക് 10.50%വും ആണ് .


ബാങ്ക് ഓഫ് ഇന്ത്യ  

ബാങ്ക് ഓഫ് ഇന്ത്യ  പലിശ നിരക്ക് 7.95% ൽ നിന്ന് 8% ആക്കി. ഒരു മാസത്തെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 8.25% ആണ്.  ആറ് മാസത്തെ നിരക്ക് 8.60%വും ഒരു വർഷത്തെ നിരക്ക് 8.80% വും ആണ്.

ബാങ്ക് ഓഫ് ബറോഡ  

ബാങ്ക് ഓഫ് ബറോഡ  പലിശ 8% ൽ നിന്ന് 8.5% ആയി വർദ്ധിപ്പിച്ചു.  മൂന്ന് മാസത്തെ എംസിഎൽആർ 8.4 ശതമാനം തന്നെയായി തുടരും. ആറ് മാസത്തെ എംസിഎൽആർ 8.55 ശതമാനത്തിൽ നിന്ന് 0.05% വർധിപ്പിച്ച് 8.60 ശതമാനമാക്കി. ഒരു വർഷത്തെ എംസിഎൽആർ 8.75 ശതമാനത്തിൽ നിന്ന് 8.80 ശതമാനമാക്കി ഉയർത്തി.
 
 കാനറ ബാങ്ക്  

8% ൽ നിന്ന് 8.05% ആയാണ് കാനറ ബാങ്ക് പലിശ കൂട്ടിയത്. ഒരു മാസത്തെ നിരക്ക് 8.1% ൽ നിന്ന് 8.15% ആക്കി. മൂന്ന് മാസത്തെ നിരക്ക് 8.20% ൽ നിന്ന് 8.25%വും, ആറ് മാസത്തെ നിരക്ക് 8.55 ശതമാനത്തിൽ നിന്ന് 8.60 ശതമാനവും ആക്കി.  

എച്ച്ഡിഎഫ്സി

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എംസിഎൽആർ 8.80 ശതമാനത്തിനും 9.30 ശതമാനത്തിനും ഇടയിലാണ്. പലിശ 8.70  ശതമാനത്തിൽ നിന്ന്  8.80 ശതമാനമാക്കി. മൂന്ന് മാസത്തെ എംസിഎൽആർ 8.95 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി. ആറ് മാസത്തെ എംസിഎൽആർ 9.20 ആയി ഉയർത്തി.

click me!