ഇനി നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉള്ളവർ പോലും നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താൻ അവരുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ പതിവായി പരിശോധിക്കണം
ക്രെഡിറ്റ് സ്കോർ എങ്ങനെ വർദ്ധിപ്പിക്കാം എന്ന് പലർക്കും അറിയില്ല. എങ്ങനെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാമെന്ന് അറിയാതെ പലരും പരാജയപ്പെടാറുണ്ട്. ഇന്ത്യയിൽ കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുമായി പല വ്യക്തികളും ബുദ്ധിമുട്ടുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത് തന്നെയാണ്. പുതിയ ക്രെഡിറ്റ് കാർഡുകൾക്കോ ലോണുകൾക്കോ അപേക്ഷിക്കുമ്പോൾ.കുറഞ്ഞ ക്രെഡിറ്റ് സ്കോർ തിരിച്ചടി നൽകിയേക്കും. ഇനി നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉള്ളവർ പോലും നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താൻ അവരുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ പതിവായി പരിശോധിക്കണം എന്നുള്ളത് നിങ്ങൾക്ക് അറിയാമോ? ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് വഴികളുണ്ട്.
1. സമയബന്ധിതമായ പേയ്‌മെൻ്റുകൾ
undefined
വായ്പയുടെ തിരിച്ചടവോ ക്രെഡിറ്റ് കാർഡ് ഇഎംഐകളോ ഒരിക്കലും വൈകുന്നില്ലെന്ന് ഉറപ്പാക്കുക. വൈകിയ പേയ്‌മെന്റുകളും കുടിശ്ശികകളും പ്രതികൂലമായി ബാധിക്കും. അങ്ങനെ വന്നാൽ അത് മറികടക്കാൻ വളരെ സമയമെടുക്കും.
2. ക്രെഡിറ്റ് റിപ്പോർട്ട് അവലോകനം ചെയ്യുക
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് ആദ്യം, എന്താണ് നടക്കുന്നതെന്ന വ്യക്തമായ ധാരണ ഉണ്ടാക്കണം അതിന് ക്രെഡിറ്റ് റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയാണ് മികച്ച മാർഗം. തിരഞ്ഞെടുത്ത കാലയളവിലെ നിങ്ങളുടെ വായ്പാ ഇടപാടുകളുടെ ചരിത്രം ഈ റിപ്പോർട്ടുകൾ കാണിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമാക്കുന്നത് എന്താണെന്ന് ഇതിലൂടെ നിങ്ങൾക്ക് മനസിലാകും. എന്തെങ്കിലും പൊരുത്തക്കേടുകൾ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുമായി ബന്ധപ്പെടാം.
3. ക്രെഡിറ്റ് വിനിയോഗ അനുപാതം കുറവായിരിക്കുക
മൊത്തം ലഭ്യമായ വായ്പാ പരിധിയുടെ 30%-ൽ താഴെയുള്ള ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തുക. ക്രെഡിറ്റ് അംഗീകാരത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് ക്രെഡിറ്റ് ഉപയോഗ പരിധി 80% കടക്കുന്നത് ഒഴിവാക്കുക.
4. ആരോഗ്യകരമായ ക്രെഡിറ്റ് ശീലം പിന്തുടരുക
സുരക്ഷിതമല്ലാത്ത വായ്പകൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെങ്കിലും, വായ്പാ തരങ്ങളുടെ വ്യത്യസ്ത നിലനിർത്തുന്നത് പ്രയോജനകരമാണ്. അപകടസാധ്യത സന്തുലിതമാക്കുന്നതിനും ക്രെഡിറ്റ് സ്കോർ വർധിപ്പിക്കുന്നതിനും വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് ലോണുകൾ പോലെയുള്ള സുരക്ഷിതമല്ലാത്ത ലോണുകളും ഹോം അല്ലെങ്കിൽ ഓട്ടോ ലോണുകൾ പോലെയുള്ള സുരക്ഷിത ലോണുകളും ഒരുമിച്ച് കൈകാര്യം ചെയ്യുക.
5. വെറുതെ വായ്പ യോഗ്യത പരിശോധിക്കാതിരിക്കുക
ഒന്നിലധികം ക്രെഡിറ്റുകൾക്ക് ഒരേസമയം അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. അടിക്കടിയുള്ള വായ്പാ അപേക്ഷകൾ കടം നല്കുന്നവരിൽനെഗറ്റീവ് ഇംപ്രഷൻ സൃഷ്ടിക്കുകയും ലോൺ നിരസിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥമായി ആവശ്യമുള്ളപ്പോൾ മാത്രം പുതിയ വായ്പയ്ക്കായി അപേക്ഷിക്കുക.