അക്കൗണ്ടുകളുടെ വാർഷിക ക്ലോസിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് താൽകാലികമായി 2000 രൂപ ഇടപടികൾ നിർത്തിവെക്കാൻ കാരണമെന്ന് ആർബിഐ
ദില്ലി: 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സൗകര്യം ഏപ്രിൽ ഒന്നിന് സെൻട്രൽ ബാങ്കിൻ്റെ 19 ഇഷ്യൂ ഓഫീസുകളിൽ ലഭ്യമാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടുകളുടെ വാർഷിക ക്ലോസിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് താൽകാലികമായി 2000 രൂപ ഇടപടികൾ നിർത്തിവെക്കാൻ കാരണമെന്ന് ആർബിഐ വ്യക്തമാക്കി.
നോട്ടുകൾ മാറ്റും നിക്ഷേപിക്കാനുമുള്ള സൗകര്യം എപ്പോൾ പുനരാരംഭിക്കും?
undefined
ഏപ്രിൽ രണ്ടിന് ഈ സൗകര്യം പുനരാരംഭിക്കുമെന്ന് ആർബിഐ അറിയിച്ചു. 2023 മെയ് 19 മുതൽ റിസർവ് ബാങ്കിൻ്റെ (ആർബിഐ ഇഷ്യൂ ഓഫീസുകൾ) 19 ഇഷ്യൂ ഓഫീസുകളിൽ 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാണ്. 2023 ഒക്ടോബർ 9 മുതൽ ആർബിഐ ഇഷ്യൂ ഓഫീസുകളും വ്യക്തികളിൽ നിന്ന് 2000 രൂപ നോട്ടുകൾ സ്വീകരിക്കാൻ തുടങ്ങി.
എത്ര രൂപ 2000 നോട്ടുകൾ തിരിച്ചെത്തി?
2024 മാർച്ച് 1 വരെ, 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളിൽ 97.62 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു. പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2023 മെയ് 19 ന് അവസാനിച്ച 3.56 ലക്ഷം കോടി രൂപയിൽ നിന്ന് 2024 ഫെബ്രുവരി 29 ന് ബിസിനസ് അവസാനിക്കുന്ന സമയത്ത് 8,470 കോടി രൂപയായി കുറഞ്ഞു എന്ന് റിസർവ് ബാങ്ക് അറിയിച്ചു.