തിരുവനന്തപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു, വിദ്യാര്‍ത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

വിതുരയിൽ ഇന്ന് ഉച്ചയ്ക്ക്  ഒരുമണിയോടെയാണ് അപകടമുണ്ടായത്. തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

student died in car bike accident in trivandrum vithura

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫ് (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് നായിഫിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വിതുര പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

ബസ് സ്റ്റാൻഡ് പരിസരത്ത് പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്ടു വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

Latest Videos

vuukle one pixel image
click me!