വീടിന്റെ ഭംഗി കൂട്ടാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...

By Web Team  |  First Published Nov 25, 2019, 10:53 AM IST

 കൃത്യമായ പ്ലാനിങ്ങോടെ ഇന്റീരിയര്‍ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച ബജറ്റില്‍ തന്നെ വീട് മനോഹരമാക്കാൻ സാധിക്കും


ഒരു വീട്ടിലേക്ക് ചെന്നാൽ പൊതുവേ ആളുകൾ നോക്കുക അതിന്റെ ഇന്റീരിയര്‍ വർക്കുകളാണ്. എത്രത്തോളം ഇന്റീരിയര്‍ മനോഹരമാക്കാമോ അത്രത്തോളം വീടിന്റെ ഭംഗിയും വർധിക്കും. കൃത്യമായ പ്ലാനിങ്ങോടെ ഇന്റീരിയര്‍ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച ബജറ്റില്‍ തന്നെ വീട് മനോഹരമാക്കാൻ പറ്റും. നമ്മുടെ വീടിന് യോജിക്കുമോ എന്ന് ചിന്തിച്ച ശേഷം മാത്രമെ ഇന്റീരിയര്‍ വർക്കുകൾ ചെയ്യാവു. അല്ലെങ്കിൽ വീടിനു ഭംഗി കൂട്ടാന്‍ ചെയ്യുന്ന അലങ്കാരങ്ങള്‍ കെട്ടുകാഴ്ചകളായി പോകും. കൃത്യമായ പ്ലാനിങ്ങോടെ ഇന്റീരിയര്‍ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച ബജറ്റില്‍ തന്നെ വീട് മനോഹരമാക്കാൻ സാധിക്കും.

മുറിയുടെ വലിപ്പം അനുസരിച്ചു വേണം ഇന്റീരിയര്‍ നിശ്ചയിക്കാന്‍. ചെറിയ മുറികളില്‍ അമിതമായി ഇന്റീരിയര്‍ ജോലികള്‍ ചെയ്യാൻ പാടില്ല. ഫര്‍ണിച്ചറുകളുടെ കാര്യത്തിലാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. മുറിയുടെ വലുപ്പത്തിന് ആനുപാതികമായുള്ള ഫര്‍ണിച്ചറുകൾ മാത്രമെ തെരഞ്ഞെടുക്കാവു. ഇത് മുറികൾ മനോഹരമാക്കാൻ കൂടുതൽ സഹായിക്കും. അതുപോലെ അനാവശ്യ വലിപ്പമുള്ള കട്ടിലുകളും വാര്‍ഡ്രോബുകളും ഒഴിവാക്കണം.ഡൈനിങ് ടേബിളിന് വീടിന്റെ ഇന്റീരിയറിന് യോജിക്കുന്ന തരത്തിലുള്ള കൂജകളോ ചെടികളോ വെയ്ക്കുന്നത് ഡെനിങ് റൂമിനെ മനോഹരമാക്കാന്‍ സഹായിക്കും. വീടിനുള്ളിൽ വയ്ക്കാൻ സാധിക്കുന്ന ഇൻഡോർ പ്ലാന്റുകൾ വാങ്ങുവാൻ ലഭിക്കും. ഇവ ഉപയോഗിക്കുന്നതിലൂടെ വീടിനുള്ളിൽ ശുദ്ധവായു ലഭ്യത കൂട്ടുവാനും മനസിന് കുളിർമ നൽകുവാനും സാധിക്കും. നാടൻ ചെടികൾ, ഓർക്കിഡ്, ആന്തൂറിയം , തുടങ്ങിയവയെല്ലാം വീടിനുള്ളിൽ വയ്ക്കാവുന്ന ചെടികളാണ്.

Latest Videos

ഹാളുകളിലും റൂമുകളിലും ഉപയോഗിക്കുന്ന കർട്ടനുകൾ തെരഞ്ഞെടുക്കുമ്പോളും പ്രത്യേകം ശ്രദ്ധിക്കണം. പൂക്കളുള്ള കര്‍ട്ടനുകളെക്കാളും തീം ബെയിസ് ചെയ്തുള്ള കർട്ടനുകളാണ്  ഇന്ന് വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വീടുകള്‍ക്ക് ക്ലാസിക്ക് ഭംഗി നല്‍കുന്നതോടൊപ്പം ആധുനിക ശൈലികളോട് ചേര്‍ന്നു നില്‍കുന്നു എന്നതും ഇവയുടെ ഗുണമാണ്. 

undefined

 

 

click me!