ഉത്തരാഖണ്ഡ് യാത്രയുമായി 'വര്‍ത്തമാന'ത്തിലെ ആദ്യഗാനം: വീഡിയോ

By Web Team  |  First Published Feb 13, 2021, 5:32 PM IST

ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്


പാര്‍വ്വതിയെ നായികയാക്കി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാന'ത്തിലെ ആദ്യഗാനം പുറത്തെത്തി. മലയാളത്തിലും ഹിന്ദിയിലുമായി വരികളുള്ള 'സിന്ദഗി' എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വിശാല്‍ ജോണ്‍സണിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഉത്തരാഖണ്ഡിലെത്തുന്ന പ്രധാന കഥാപാത്രങ്ങളെയാണ് ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് പാര്‍വ്വതിയുടെ കഥാപാത്രം. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. ഫൈസാ സൂഫിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം. മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തും.

Latest Videos

click me!