Samantha Akkineni|'പുഷ്പ'യിൽ സാമന്തയും; ഒറ്റ ​ഗാനരം​ഗത്തിന് റെക്കോഡ് പ്രതിഫലം ആവശ്യപ്പെട്ട് താരം?

By Web Team  |  First Published Nov 18, 2021, 12:47 PM IST

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. 


തെന്നിന്ത്യൻ സിനിമാ(south indian movie) പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(allu arjun) ചിത്രമാണ് 'പുഷ്പ'(pushpa). ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ സാമന്തയും(Samantha Akkineni) ഉണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

ചിത്രത്തിലെ ഒരു ​ഗാന രം​ഗത്തിലാണ് സാമന്ത എത്തുകയെന്ന വാർത്ത അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം. ഇതിനോടകം തന്നെ ഗാനരംഗത്തിനു വേണ്ടി സാമന്ത 1.5 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കെ ഒറ്റ ഗാനരംഗത്തിനു വേണ്ടിയുള്ള സാമന്തയുടെ പ്രതിഫലവും ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്. 

Latest Videos

undefined

സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം ആയിരിക്കും സാമന്തയുടെ പെര്‍ഫോമന്‍സ്. കരിയറിലെ ആദ്യ ഡാന്‍സ് നമ്പര്‍ ആയിരിക്കെ എക്കാലവും ഓര്‍മ്മിക്കാവുന്ന വിരുന്നായിരിക്കും ഈ ഗാനമെന്നും നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചിരുന്നു. 

Read Also; Pushpa Movie Song| സിത്താരയുടെ ശബ്ദത്തില്‍ 'പുഷ്പ'യിലെ സാമി ​ഗാനം; 'മല്ലു അർജുൻ' പൊളിച്ചുവെന്ന് ആരാധകർ

അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്.  ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Read More: തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് അല്ലു; ഇത്രയും സിമ്പിളായിരുന്നോ താരമെന്ന് ആരാധകർ, വീഡിയോ

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. 

click me!