ഓറിയോ എന്ന ആറ് വയസ്സുകാരന്റെയും അവന്റെ മാരിഗോള്‍ഡ് എന്ന പാവയുടെയും കഥയാണ് പാട്ടില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ് ഓറിയോ.
മലയാളികളായ കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ഹിന്ദി മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. 'ഓറിയോ ആന്‍ഡ് മാരിഗോള്‍ഡ്' എന്ന ആല്‍ബത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് നവാഗതനായ മുജീബ് മജീദ് ആണ്. പാട്ടുകള്‍ പാടിയിരിക്കുന്നത് തമിഴിലും (കടല്‍) ഹിന്ദിയിലും (സീറോ) ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അഭയ് ജോദ്പൂര്‍ക്കര്‍ ആണ്.
നവാഗതനായ ജോര്‍ജ് ജേക്കബ് ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. എഴുതിയിരിക്കുന്നത് തിരക്കഥാകൃത്ത് എം സജാസ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. ഛായാഗ്രഹണം സുദീപ് ഇളമണ്‍. ഓറിയോ എന്ന ആറ് വയസ്സുകാരന്റെയും അവന്റെ മാരിഗോള്‍ഡ് എന്ന പാവയുടെയും കഥയാണ് പാട്ടില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ് ഓറിയോ. പക്ഷേ ഒറ്റപ്പെടല്‍ നിറഞ്ഞതാണ് അവന്റെ ജീവിതം. അവന്റെ ആകെയുള്ള സന്തോഷം മാരിഗോള്‍ഡിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ്. പെട്ടെന്നൊരു ദിവസം ആ പാവ കാണാതാവുന്നു. തുടര്‍ന്ന് എന്ത് സംഭവിക്കുന്നു എന്നതാണ് വീഡിയോയില്‍ കൗതുകകരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.