ഗൃഹാതുരത്വത്തിന്‍റെയല്ല, ഇത് യാഥാര്‍ഥ്യത്തിന്‍റെ ഓണക്കാഴ്ച; വിദ്യാധരന്‍ മാസ്റ്റര്‍ ഈണമിട്ട് പാടിയ ഗാനം

By Web Team  |  First Published Aug 30, 2020, 4:16 PM IST

കവിപ്രസാദ് ഗോപിനാഥിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും വിദ്യാധരന്‍ മാസ്റ്റര്‍ ആണ്.


ഓണത്തോട് ബന്ധപ്പെട്ട കാഴ്ചകളും കേള്‍വികളുമെല്ലാം നിറം കൂട്ടിയാണ് പലപ്പോഴും അവതരിപ്പിക്കപ്പെടാറുള്ളത്. എന്നാല്‍ അതില്‍ നിന്ന് വേറിട്ട ഒന്നാണ് വിദ്യാധരന്‍ മാസ്റ്റര്‍ ഈണമിട്ട് പാടിയ ഈ ഗാനവും അതിന്‍റെ ദൃശ്യവല്‍ക്കരണവും. മലയോര കര്‍ഷകനായ ഒരു മുതിര്‍ന്ന മനുഷ്യന്‍റെ ഓണദിവസങ്ങളാണ് വീഡിയോ ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ഏകാന്തജീവിതത്തിന്‍റെ മടുപ്പിനിടയിലും പ്രകൃതിയില്‍ എത്തുന്ന ഓണം അയാളിലും പ്രസരിപ്പുണ്ടാക്കുന്നുണ്ട്. ഓണത്തിന് മക്കളെയും കൊട്ടുമക്കളെയും കാണാനുള്ള അയാളുടെ ആകാംക്ഷയും അതിനുവേണ്ടിയുള്ള വിഫലമായ കാത്തിരിപ്പും ദൃശ്യങ്ങളിലുണ്ട്.

കവിപ്രസാദ് ഗോപിനാഥിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും വിദ്യാധരന്‍ മാസ്റ്റര്‍ ആണ്. സംവിധാനം ഹരി എം മോഹനന്‍. സംവിധായകനൊപ്പം ശില്‍പ ബേബി കൂടി ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്. എം പി മോഹനനാണ് മുത്തച്ഛനായി അഭിനയിച്ചിരിക്കുന്നത്. കോപ്പിബുക്ക് ഫിലിംസ് ആണ് നിര്‍മ്മാണം. 

Latest Videos

click me!