പാരീസിലെ തെരുവുകളിലൂടെ സുശാന്ത്; 'ദില്‍ ബേചാര'യിലെ പുതിയ ഗാനം

By Web Team  |  First Published Jul 19, 2020, 3:14 PM IST

'ഖുല്‍കെ ജീനേ കാ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം എ ആര്‍ റഹ്മാന്‍. 


സുശാന്ത് സിംഗ് രാജ്‍പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരയിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. 'ഖുല്‍കെ ജീനേ കാ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം എ ആര്‍ റഹ്മാന്‍. അരിജിത് സിംഗും ഷാഷ തിരുപ്പതിയും ചേര്‍ന്ന് പാടിയിരിക്കുന്നു. 

ALSO READ: 'സുശാന്തിന്‍റെ ആത്മാവുമായി സംസാരിച്ചു'; അവകാശവാദവുമായി 'അതീന്ദ്രീയ വിദഗ്‍ധനെ'ന്ന് പരിചയപ്പെടുത്തുന്നയാള്‍

Latest Videos

undefined

മുകേഷ് ഛബ്ര സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ സുശാന്തിന്‍റെ നായികയായിരിക്കുന്നത് സഞ്ജന സംഗിയാണ്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപിയില്‍ ഈ മാസം 24നാണ് റിലീസ്. 

click me!