അക്കൗണ്ടിലെ പണം നഷ്ടമായോ? പേടിക്കേണ്ട, ബാങ്കിങ് ഇടപാടിൽ നീതി നിഷേധമുണ്ടായാൽ ചോദ്യം ചെയ്യാം, എങ്ങനെയെന്നറിയാം

By Web Team  |  First Published Feb 24, 2024, 12:40 PM IST

ഉപഭോക്തൃ സംരക്ഷണ നിയമം പൗരന് നല്‍കുന്ന സംരക്ഷണം വളരെ വലുതാണ്. ആ നിയമം തുറന്നിടന്ന വിപുലമായ സാധ്യതകളിലൊന്നാണ് ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളിലുള്ള ഇടപെടലും.


കൊച്ചി: ബാങ്കിങ് സേവനങ്ങളിലൂടെ ഉപഭോക്താവിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നമോ നഷ്ടമോ ഉണ്ടായാല്‍ അതിനെതിരെ ഉപഭോക്തൃ ഫോറത്തെ സമീപിക്കാം. ബാങ്ക് സേവനങ്ങളും ഉപഭോക്തൃസംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യം പലര്‍ക്കും അറിയാത്തതിനാല്‍ തന്നെ പണം നഷ്ടപ്പെട്ടാലും മറ്റു ബാങ്കിങ് ഇടപാടിലെ പ്രശ്നങ്ങളിലും ഉപഭോക്താവ് സ്വയം നഷ്ടം സഹിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. കാശടക്കുകയും എടുക്കുകയും ചെയ്യുന്നതിലെ വീഴ്ചകളും പാകപ്പിഴകളും മാത്രമല്ല പ്രശ്നങ്ങൾ. നിയമം നൽകുന്ന സുരക്ഷയും കരുതലും അറിയാതെ പോകുന്നതാണ് നീതിനിഷേധം ചോദ്യം ചെയ്യാൻ പരിമിതിയായി മാറുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമം പൗരന് നല്‍കുന്ന സംരക്ഷണം വളരെ വലുതാണ്. ആ നിയമം തുറന്നിടന്ന വിപുലമായ സാധ്യതകളിലൊന്നാണ് ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളിലുള്ള ഇടപെടലും.

ഈ സാധ്യതയെക്കുറിച്ച് അറിഞ്ഞ് ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കെതിരെ ഉപഭോക്തൃ ഫോറത്തെ സമീപിച്ചിരിക്കുകയാണിപ്പോള്‍ കൊച്ചിയിലെ സലീമും അലിയാറും. തന്‍റേതല്ലാത്ത കാരണങ്ങളാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടപ്പോഴാണ് സലീം ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. എടിഎമ്മിൽ നിന്ന് പതിനായിരങ്ങൾ നഷ്ടപ്പെട്ടു. അന്വേഷണത്തിന് ശേഷവും നടപടിയുണ്ടായില്ല. ഇതോടെയാണ് സലീം  ഉപഭോക്തൃ ഫോറത്തെ സമീപിച്ചു.അന്വേഷണത്തിലെ നൂലാമാലകളും നടപടികളിലെ സാങ്കേതികത്വവും സലീമിനെ തടസ്സപ്പെടുത്തിയില്ല. അതുപോലെ തന്നെയാണ് അലിയാറും. ക്രെഡിറ്റ് കാർഡിന്‍റെ പേരിൽ അധിക തുക ഈടാക്കിയതിന് എതിരെയാണ് കമ്മീഷനെ സമീപിച്ചത്. ക്രെഡിറ്റ് കാർഡിന്‍റെ പേരിലുള്ള തട്ടിപ്പ് തടയാൻ പോരാട്ടം തുടരാൻ തന്നെയാണ് അലിയുടെ തീരുമാനം.

Latest Videos

undefined

ബാങ്കിങ് രംഗത്ത് തട്ടിപ്പുകൾ കൂടിയ സാഹചര്യത്തിൽ ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ പ്രാദേശിക ഭാഷയിലും നൽകണമെന്ന സുപ്രധാന നിർദേശം ഉപഭോക്തൃ ഫോറം നല്‍കിയിട്ടുണ്ട്. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമുകൾ, എടിഎം കാർഡുമായി ബന്ധപ്പെട്ട നിബന്ധനകൾ, എസ്എംഎസ്, ഇമെയിൽ അലർട്ടുകള്‍ എല്ലാം പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്താനായിരുന്നു നിർദേശം. ഉപഭോക്താവിന് ഉത്തരവാദിത്തം മാത്രമല്ല അവകാശങ്ങളുമുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് ഈ നിയമം.

'കരാട്ടെ മാസ്റ്ററുടെ പീഡനം അറിഞ്ഞിരുന്നു, 2തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു, തുടര്‍ നടപടി വൈകി': അധ്യാപകര്‍


 

click me!