ആമസോണില്‍ ഓഫര്‍ പെരുമഴ; ഓഫർ ഡിസംബർ 14 വരെ

By Web Team  |  First Published Dec 13, 2018, 10:55 AM IST

4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസുമുള്ള റെഡ് മി 6 പ്രോയുടെ വില 11,699 രൂപയാണ്. 13,499 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. 12,999 രൂപയായിരുന്നു ഫോണിന്റെ റഗുലർ വേർഷന്റെ വില. മൊബൈൽ ഫോൺ എക്സ്ചേഞ്ചും ഈ ഒാഫറിൽ ലഭ്യമാണ്. 


മുംബൈ: ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും വന്‍വിലക്കുറവുമായി ആമസോണ്‍. ഡിസംബര്‍ 13ന് ആരംഭിക്കുന്ന ഓഫര്‍ ഡിസംബര്‍ 14ന് അവസാനിക്കും. സർട്ടിഫിക്കേഷനോടുകൂടിയ പുതുക്കിയ ഷവോമി ഫോണുകൾക്ക് ആറ്  മാസം വരെയാണ് വാറന്റി. ഡിസ്കൗണ്ടിന് പുറമെ ഉപഭോക്താക്കൾക്കായി ഇഎംഐ സേവനവും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇഎംഐ ഇടപാടുകൾക്ക് അഞ്ച് ശതമാനം വരെയാണ് ചാർജ് ഈടാക്കുക. ഐസിഐഐ ബാങ്കുമായി സഹകരിച്ചാണ് ആമസോൺ ഒാഫർ ലഭ്യമാക്കിയത്. 

പുതുക്കിയ ഷവോമി ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും സമാനമായ ബ്രാൻഡഡ് ഉത്പന്നങ്ങളെ പോലെ പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തിയുമാണ് വിൽപനയ്ക്ക് വച്ചതെന്ന് ആമസോൺ വ്യക്തമാക്കി. പുതിയ ഫോണുകൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന എല്ലാ ആവശ്യ ആക്സസറീസും പുതുക്കിയ ഷവോമി ഫോണുകൾ വാങ്ങിക്കുമ്പോഴും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും ആമസോൺ ഉറപ്പുനൽകുന്നു.

Latest Videos

undefined

പുതുക്കിയ ഷവോമി ഫോണുകളും അവയുടെ വിലയും;

9,899 രൂപയ്ക്കാണ് പുതുക്കിയ ഷവോമി റെഡ് മി 6 പ്രോ ആമസോണിൽ ലഭ്യമാകുക. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പേസുമാണ് റെഡ് മി 6 പ്രോയുടെ യഥാർത്ഥ വില 11,499 രൂപയാണ്. 10,999 രൂപയാക്കാണ് ഫോണിന്റെ റഗുലർ വേർഷൻ വിറ്റത്.  4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസുമുള്ള റെഡ് മി 6 പ്രോയുടെ വില 11,699 രൂപയാണ്. 13,499 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. 12,999 രൂപയായിരുന്നു ഫോണിന്റെ റഗുലർ വേർഷന്റെ വില.

മൊബൈൽ ഫോൺ എക്സ്ചേഞ്ചും ഈ ഒാഫറിൽ ലഭ്യമാണ്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് പകരം പുതുക്കിയ ഷവോമി ഫോണുകൾ സ്വന്തമാക്കാനുള്ള അവസരവും ആമസോൺ ഒരുക്കിയിട്ടുണ്ട്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതുക്കിയ ഷവോമി ഫോണുകൾ വാങ്ങിക്കുമ്പോൾ 10,400 വരെ അധിക കിഴിവുകൾ ലഭിക്കുന്നു.

എംഐ മാക്സ് 2 (4 ജിബി, 64 ജിബി) 10,949യാക്കാണ് ആമസോണിൽ ലഭിക്കും. 18,999 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. സാധാരണ 15,999 രൂപയാക്കാണ് ഫോൺ വിപണിയിൽ വിൽക്കുന്നത്. 12,999 രൂപ വിലയുള്ള റെഡ് മീ വൈ (4 ജിബി, 64 ജിബി) ഒാഫർ പ്രമാണിച്ച് 10,499 രൂപയ്ക്ക് ലഭിക്കും. 
 
ഷവോമി എംഐ എ 1 9,749 രൂപയ്ക്കും എംഐ എ2 13,949യ്ക്കും ആമസോണിൽ ലഭ്യമാണ്. എംഐ എ1ന്റെ യഥാർത്ഥ വില 14,999 രൂപയും എംഐ എ2ന്റെ വില 17,499 രൂപയുമാണ്. എന്നാൽ ഇവ യഥാക്രമം 14,285,15,999 എന്നീ വിലയ്ക്കാണ് വിപണിയിൽ വിറ്റഴിക്കുന്നത്. പുതുക്കിയ എംഐ റെഡ് മി 5 (3ജിബി, 32ജിബി) ആമസോണിൽ ലഭ്യമാണ്. 7,899 രൂപയാണ് വില. 8,999 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. എന്നാൽ വിപണിയിൽ 9,990 രൂപയ്ക്കാണ് എംഐ വിറ്റഴിക്കുന്നത്. ഈ ഫോണുകൾക്കും എക്സ്ചേഞ്ച് ഒാഫറുകൾ ലഭ്യമാണ്.  

എംഐ 3സി വയർലെസ് റൂട്ടറും എംആ ബാൻഡ് എച്ച്ആർഎക്സ് എഡിഷൻ എന്നിവയും ഐമസോൺ ഒാഫറിൽ ഒരുക്കിയിട്ടുണ്ട്. എംഐ 3സി വയർലെസ് റൂട്ടറ്‍ 774 രൂപയ്ക്കും  എംആ ബാൻഡ് എച്ച്ആർഎക്സ് 1,089 രൂപയ്ക്കും ഒാഫറിൽ ലഭ്യമാകും. വയർലെസ് റൂട്ടറിന്റെ യഥാർത്ഥ വില 1,199 രൂപയും ബാൻഡ് എച്ച്ആർഎക്സിന്റെ യഥാർത്ഥ വില 1,999 രൂപയുമാണ്. ഇതുകൂടാതെ, 599 രൂപ വിലയുള്ള എംഐ ഇയർഫോണുകൾ  387 രൂപയ്ക്ക് ഒാഫറിൽ ലഭ്യമാകും.  
 

click me!