ആമസോണിന്‍റെ ഗ്രേറ്റ് സമ്മർ സെയിൽ മെയ് 2 നാണ് ആരംഭിക്കുക
കിടിലൻ ഓഫറുകളുമായി ആമസോണിന്‍റെ ഗ്രേറ്റ് സമ്മർ സെയിൽ. മെയ് 2 നാണ് ഇന്ത്യയിൽ ഓൺലൈൻ വിൽപ്പന ആരംഭിക്കുക. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകള്‍, സൗന്ദര്യ വർദ്ധക വസ്തുക്കള്‍, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ, എസി, വാഷിങ് മെഷീൻ എന്നിങ്ങനെ വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം വിലക്കുറവിൽ ഓർഡർ ചെയ്യാം എന്നാണ് ആമസോണിന്‍റെ അറിയിപ്പ്.
മെയ് 2 ന് ഉച്ചയ്ക്കാണ് വിൽപ്പന ആരംഭിക്കുക. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപഭോക്താക്കൾക്ക് രണ്ടിന് അർദ്ധരാത്രി മുതൽ ഓർഡർ ചെയ്യാൻ കഴിയും. മൊബൈൽ ഫോണുകൾ 40 ശതമാനം വരെ വിലക്കുറവിൽ കിട്ടുമെന്നാണ് റിപ്പോർട്ട്. വണ്‍ പ്ലസ്, റെഡ്മി, റിയൽമി എന്നിവ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ സമ്മർ സെയിലിന്‍റെ ഭാഗമായി വിലക്കുറവിൽ ലഭിക്കും.
undefined
ലാപ്ടോപ്പുകള്‍ക്ക് 40 ശതമാനം വരെയും ടാബ്‍ലറ്റുകള്‍ക്കും സ്മാർട്ട് വാച്ചുകള്‍ക്കും 70 ശതമാനം വരെയും ഹെഡ്ഫോണുകള്‍ക്ക് 75 ശതമാനം വരെയും ഓഫർ ലഭിച്ചേക്കും. ടിവികളും വീട്ടുപകരണങ്ങളും 65 ശതമാനം വരെ വിലക്കുറവിൽ വാങ്ങാം. അടുക്കളയിലേക്ക് വേണ്ട ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവുണ്ട്. വസ്ത്രങ്ങള്‍, സൌന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ എന്നിവ 50 ശതമാനം മുതൽ 80 ശതമാനം വരെയും വിലക്കുറവിൽ വാങ്ങാം. ബ്രാൻഡുകള്‍ക്ക് അനുസരിച്ച് ഓഫറിൽ വ്യത്യാസമുണ്ടാകും. ഓരോന്നിന്‍റെയും കൃത്യമായ വില ആമസോണ്‍ പുറത്തുവിട്ടിട്ടില്ല.
എല്ലാവർക്കും ലഭിക്കുന്ന ഈ കിഴിവുകൾക്ക് പുറമേ, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, വൺകാർഡ് എന്നിവ ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നവർക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ഓഫറുമുണ്ട്. ആദ്യമായി ആമസോണിൽ ഓർഡർ ചെയ്യുന്നവർക്ക് 20 ശതമാനം വരെ ക്യാഷ് ബാക്ക് ലഭിക്കും. ഇഎംഐ വ്യവസ്ഥയിലും നിബന്ധനകളോടെ ഓർഡർ ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം