ഞാനതു പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു: ''അയാള്‍ക്ക് സാഹിത്യവും സംഗീതവും ഒന്നുമറിയില്ല മാം. ഞാന്‍ തയ്യാറാക്കി കൊടുത്ത എത്രയോ ചോദ്യങ്ങള്‍ പലപ്പോഴും അയാള്‍ ചോദിച്ചിരിക്കുന്നു.''
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!
പ്രണയം ആനന്ദമാക്കുന്ന രണ്ടു പേര്‍
പ്രണയത്തില്‍ ഹംസങ്ങള്‍ക്കുമുണ്ട് ഒരിടം!
....................
വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഒരാളുടെ ജീവിതവുമായോ അവസ്ഥയുമായോ ബന്ധപ്പെട്ടതാണെന്ന് ഒരിയ്ക്കലും തോന്നിയിട്ടില്ല. മറ്റുള്ളവരെ ഒരു കാര്യത്തിലും ജഡ്ജ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുമില്ല. എങ്കിലും ശരണ്യയുടെ സ്റ്റാറ്റസ് കണ്ടപ്പോള്‍ ''എന്ത് പറ്റി കുട്ടീ'' എന്ന് ചോദിക്കാതിരിക്കാനായില്ല.
ശരണ്യയ്ക്ക് എന്റെ മോനേക്കാള്‍ അഞ്ചോ ആറോ വയസ്സേ കൂടുതലുണ്ടാവൂ. ഒരിയ്ക്കല്‍ മാത്രമേ ആ കുട്ടിയെ നേരില്‍ കണ്ടിട്ടുള്ളൂ. അതും ഒരു യാത്രയ്ക്കിടയില്‍. വളരെ ബോള്‍ഡായ പെണ്‍കുട്ടി. ക്യാന്‍സര്‍ എന്ന മാരക വ്യാധിയെ പുഞ്ചിരി കൊണ്ടു നേരിടുന്നവള്‍. 'മരണത്തിലായാലും ക്യാന്‍സറിന് എന്നെ തോല്‍പ്പിക്കാനാവില്ല. ഞാന്‍ കാന്‍സറിനെ തോല്‍പ്പിക്കും' എന്ന് പറയുന്നവള്‍. പൊരുതുന്ന മനസ്സ്. അതാണ് എനിക്കവളോടുള്ള ഇഷ്ടം. ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത്, ഒന്നും പിന്നേയ്ക്ക് മാറ്റിവയ്ക്കാതെ ഇന്നില്‍ ജീവിക്കുന്ന ഒരു കിറുക്കത്തി. അതാണ് എന്നെ സംബന്ധിച്ച് ശരണ്യ. എം.ടിയുടെ 'ആരണ്യകം' എന്ന സിനിമയിലെ അമ്മിണിയെ അനുസ്മരിപ്പിക്കുന്നവള്‍. ഐ ടി ക്കൊപ്പം പാട്ടും, ഡാന്‍സും, റീല്‍സുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നവള്‍. എപ്പോഴും അവളുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസ് തമാശയായി വായിച്ചു തള്ളാറാണ് പതിവ്. എന്നിട്ടുമെന്ത് കൊണ്ടോ ഞാനങ്ങനെ ചോദിച്ചു.
''ഒരു പ്രേമത്തില്‍ പെട്ടു മാഡം. കരയില്‍ പിടിച്ചിട്ട മീന്‍പോലെ പിടയുകയാണിപ്പോള്‍''-എന്റെ ചോദ്യത്തിനുള്ള അവളുടെ ഉത്തരം കേട്ട് ഞാന്‍ ഞെട്ടിയോ?
ഇല്ലാന്ന് തന്നെ പറയാം. ആ ഉത്തരം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
എന്റെ മനസ്സിലേക്കപ്പോള്‍ പഴയൊരു പാട്ടാണ് വന്നെത്തിനോക്കിയത്. 'സ്‌നേഹം' എന്ന ജയരാജ് ചിത്രത്തിലെ പ്രിയഗാനം.
'പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ
കണ്ണുനീരെന്നും വിളിച്ചു'
...................
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...
Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!
Also Read: നഷ്ടപ്പെട്ട കാമുകന്‍ തൊട്ടടുത്ത്, കളഞ്ഞ ജീവിതം കണ്‍മുന്നില്‍, എന്നിട്ടും എത്രയോ അകലെ പ്രണയം!
.......................
യൂസഫലി കേച്ചേരിയുടെ മനോഹര രചന. മോഹനത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടോ എന്ന് തോന്നിപ്പിക്കുന്ന പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ ഈണം. ഒരു നൊമ്പരത്തിന്റെ ഛായയില്‍ ഗാനഗന്ധര്‍വന്റെ ശബ്ദം മലയാളികളുടെ ഹൃദയത്തിലേക്കായിരുന്നല്ലോ ഒഴുകിയിറങ്ങിയത്. ഹൃദയത്തില്‍ തൊടുന്ന വരികളും ജയരാജ് മാജിക് നിറയുന്ന ചിത്രീകരണവും.
ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്ന പെണ്ണിന്റെ കഴുത്തിലണിയിക്കാന്‍ അനിയന് താലി എടുത്തു കൊടുക്കുന്ന ജയറാമിന്റെ കഥാപാത്രം, പപ്പേട്ടന്‍. 'ഇത്രയൊക്കെ സ്‌നേഹിച്ചിട്ട് എന്തിനാ കൊടുത്തേ'ന്ന് എഴുതി വഴിയിലേക്കെറിഞ്ഞ്, ജനലിലൂടെ, കലങ്ങിയ കണ്ണുകളോടെ പപ്പേട്ടനെ നോക്കിയിരിക്കുന്ന മണിക്കുട്ടി. അവള്‍ക്കുമറിയാമല്ലോ പ്രേമത്തിന്റെ നൊമ്പരം! യഥാര്‍ത്ഥത്തില്‍ അവള്‍ക്ക് സന്തോഷമായിരിക്കുമോ തോന്നിയിട്ടുണ്ടാവുക.? നഷ്ടപ്പെട്ടെന്ന് കരുതിയ അവളുടെ പപ്പേട്ടന്‍ സ്വതന്ത്രനായല്ലോ. പക്ഷേ, പപ്പേട്ടന്റെ മനസ്സ് വേദനിക്കുന്നത് അവള്‍ക്ക് വേദന തന്നെയാണ്. അതാണല്ലോ യഥാര്‍ത്ഥ പ്രണയം.
ശരണ്യയ്ക്കാ് ആ വരികള്‍ ടെക്സ്റ്റ് ചെയ്യുമ്പോള്‍ മനസില്‍ എതിര്‍ കക്ഷിയുടെ ചിത്രവും തെളിഞ്ഞിരുന്നു. അതെന്തുകൊണ്ടായിരുന്നിരിക്കണം?
...........................
Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...
ഡിസംബറിലെ രണ്ടാം ശനിയാഴ്ച, അയാളെത്തേടി ഒരു അതിഥി എത്തി, അവള്‍!
...........................
ഒരാഴ്ച മുമ്പ് ഒരാളെക്കുറിച്ചവള്‍ സംസാരിച്ചപ്പോള്‍ അതിലെ അസാധാരണ വൈബ് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അതീന്ദ്രിയജ്ഞാനമൊന്നുമായിരുന്നില്ല. ആളെ മാഡം അറിയുമെന്നവള്‍ പറഞ്ഞപ്പോള്‍, അറിയാതെ ഞാനയാളുടെ പേര് ടെക്സ്റ്റ് ചെയ്തു.
ഇതെങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ ഒരു 'ഇന്റലിജെന്റ് ഗസ്' എന്നായിരുന്നു അവള്‍ക്ക് ഞാന്‍ നല്‍കിയ മറുപടി.
അയാള്‍ അത്യാവശ്യം അറിയപ്പെടുന്ന ഒരു യൂട്യൂബര്‍ ആയിരുന്നു. സെലിബ്രിറ്റികളെ ഇന്റര്‍വ്യൂ ചെയ്യുന്ന യൂട്യൂബര്‍മാരില്‍ ശ്രദ്ധേയനായ ഒരാള്‍.
ഞാന്‍ വരികള്‍ക്കും അവളുടെ മെസേജിനും ഇടയില്‍ കുരുങ്ങി കിടക്കുമ്പോള്‍ എന്റെ മൊബൈലിലേക്ക് നിര്‍ത്താതെ അവളുടെ ഓഡിയോ സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു.
സമയമെടുത്ത് ഞാനവ കേട്ടു:
''എനിക്കയാളുടെ ഇന്റര്‍വ്യൂകള്‍ വളരെ ഇഷ്ടം ആയിരുന്നു. പ്രതിപക്ഷ ബഹുമാനത്തോടെ അയാള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കുറിക്ക് കൊള്ളുന്നവയായിരുന്നു. കവികളെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അയാള്‍ ഒരു കവിയായി മാറും. പാട്ടുകാരെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അയാളൊരു പാട്ടുകാരനാണെന്ന് തോന്നും. എതിര്‍ വശത്തിരിക്കുന്ന വ്യക്തിക്കനുസൃതമായിരിക്കും അയാളുടെ പേഴ്‌സണാലിറ്റി. എനിക്കയാളെ വലിയ ബഹുമാനവും ഇഷ്ടവുമായിരുന്നു. ഞാനങ്ങോട്ട് ഒരു മെസേജയച്ച് കാത്തിരിക്കുകയായിരുന്നു. എന്റെ യു എസ് വിസ വെയിറ്റുചെയ്യുന്ന സമയം. പിജിക്ക് യു എസ് സ്‌കോളര്‍ഷിപ്പ് കിട്ടിയത് ഞാന്‍ പറഞ്ഞിരുന്നല്ലോ. ട്രീറ്റ്‌മെന്റിനും നല്ലത് അതാണല്ലോന്ന് കരുതിയായിരുന്നു മനസില്ലാമനസ്സോടെ ഇന്ത്യ വിടാന്‍ തീരുമാനിച്ചത്.''
''ഹസ്ബന്റും നാട്ടിലില്ലല്ലോ. ട്രീറ്റ്‌മെന്റ് ഒക്കെയായി വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്ന കാലം. മെസേജിന് മറുപടി കിട്ടിയപ്പോള്‍ ഞാനങ്ങോട്ടായിരുന്നു പറഞ്ഞത്, ഒന്നു കാണണമെന്ന്. ആ കാഴ്ച ഒരു പ്രണയത്തില്‍ കലാശിക്കുമെന്ന് ഒരിയ്ക്കലും കരുതിയില്ല. വളരെ ബോള്‍ഡായ ഞാന്‍ മൂക്കും കുത്തി വീണു.''
അവള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു.
അയാളുടെ ഇന്റര്‍വ്യൂകളൊക്കെ ഞാനും കാണാറുണ്ടായിരുന്നു. ആദ്യമൊക്കെ എനിക്കും തോന്നിയിരുന്നു ഓരോ കാര്യങ്ങളും അയാള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതായി. സംഗീതത്തിലൊക്കെ നല്ല അറിവുള്ളതായി. പാട്ടുകളൊക്കെ നെഞ്ചോട് ചേര്‍ക്കുന്നതായി.
ഞാനതു പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു: ''അയാള്‍ക്ക് സാഹിത്യവും സംഗീതവും ഒന്നുമറിയില്ല മാം. ഞാന്‍ തയ്യാറാക്കി കൊടുത്ത എത്രയോ ചോദ്യങ്ങള്‍ പലപ്പോഴും അയാള്‍ ചോദിച്ചിരിക്കുന്നു.''
അത് കേട്ട് ഞാനിത്തിരി ഞെട്ടാതിരുന്നില്ല. സമൂഹമാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ഒരു ബലൂണായിരുന്നു അയാളെന്നത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമായിരുന്നു. പക്ഷേ പിന്നീടയാളുടെ ഇന്റര്‍വ്യൂകള്‍ കണ്ടപ്പോള്‍ അവള്‍ പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നി.
അവള്‍ എനിക്ക് മോളെപ്പോലെയോ ഒരു അനന്തരവളെപ്പോലെയോ ഒക്കെ ആയിരുന്നു. അതിനാലാവണം ഞാനങ്ങനെ ചോദിച്ചു പോയത്.
''ഈ ബന്ധത്തില്‍ ഒരു ആത്മാര്‍ത്ഥതയുമില്ല. ഇതൊരു ഫിനാന്‍ഷ്യല്‍ ആന്റ് ഇന്റലക്ച്വല്‍ എക്‌സ്‌പ്ലോയിറ്റേഷനല്ലേ, കുട്ടി?''
എന്റെ വാക്കുകള്‍ അവളെ എവിടെയോ സ്പര്‍ശിച്ചുവെന്ന് തോന്നി. അവള്‍ നിശ്ശബ്ദയായി.
ഞാന്‍ വീണ്ടുമാ പാട്ടിലേക്ക് തുഴയെറിഞ്ഞു.
'മുറിവേറ്റുകേഴുന്ന പാഴ്മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു
മണിമേഘബാഷ്പത്തില്‍ ചാലിച്ച വര്‍ണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു'
മുറിവേറ്റ പാഴ്മുളം തണ്ടില്‍ നിന്നാണല്ലോ മധുരമായ വേണുസംഗീതം ഉതിരുന്നത്. മേഘത്തിന്റെ കണ്ണീരില്‍ ചാലിച്ചത്രേ മാരിവില്ല് വിടരുന്നതെന്ന് കവി ഭാവന. മനോഹരമായതെന്തിനും പിന്നില്‍ ഒരു നൊമ്പരം ഒളിഞ്ഞിരിക്കുന്നുവെന്ന് കവി പറയുന്നു. ഒരലിഖിതപ്രകൃതിനിയമം. പക്ഷേ ഇവിടെ മനോഹരമായതൊന്നുമില്ല. അയാള്‍ ബുദ്ധിമാനായ ഒരഭിനവ കാമുകന്‍. അവള്‍ ഷെയര്‍ ചെയ്ത അവര്‍ ഒരുമിച്ചുള്ള ഫോട്ടോയില്‍ പോലും അയാളുടെ മുഖത്ത് പ്രണയഭാവമല്ല, അഭിനയമാണ് ഞാന്‍ കണ്ടത്.
ഈ പൊട്ടിപ്പെണ്ണിനിത് എന്തേ മനസിലാവുന്നില്ല എന്നും ചിന്തിച്ചു. പറയാനുള്ളത് പറഞ്ഞു. ഇനി അവളുടെ വിധി എന്ന് ഞാന്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
എങ്കിലും ഇടയ്‌ക്കൊക്കെ അവളുടെ മുഖം മനസില്‍ മിന്നിമറഞ്ഞു. അവളുടെ സ്റ്റാറ്റസ് പോസ്റ്റുകള്‍ മനപ്പൂര്‍വ്വം കണ്ടില്ലാന്ന് നടിച്ചു. രണ്ട് ആഴ്ച കഴിഞ്ഞിട്ടുണ്ടാവണം. അവളുടെ കുറേ നീണ്ട മെസേജുകള്‍.
....................
പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...
ഒട്ടും മനസ്സിലാവാത്ത രണ്ടുപേര്‍, ജീവിതം മുഴുവന്‍ ഒപ്പംനടന്ന്, ഒരുമിച്ചെഴുതുന്ന ആത്മകഥ; ദാമ്പത്യം!
....................
''പലരില്‍ ഒരാളാവാന്‍ എനിയ്ക്ക് വയ്യ മാം. അയാള്‍ക്ക് പല ലേഡീസിനോടും അടുപ്പമുള്ളതായി എനിക്ക് തോന്നിയിരുന്നു. എങ്കിലും എനിക്ക് ഇതില്‍ നിന്നും പുറത്തിറങ്ങാന്‍ തെളിവ് വേണമായിരുന്നു. മാം പറഞ്ഞത് ശരിയായിരുന്നു. പക്കാ ചൂഷണമായിരുന്നു. ഇന്റലക്ച്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍, ബൗദ്ധിക ചൂഷണം! അത് തന്നെയായിരുന്നു. പക്ഷേ, എപ്പോഴോ അയാളെ ഞാന്‍ സ്‌നേഹിച്ചുപോയി. അതുകൊണ്ട് എനിക്ക് കുറച്ച് നാള്‍ വേണ്ടി വരും നോര്‍മലാവാന്‍. എങ്കിലും എന്നെ തളര്‍ത്തുന്നത് ഇതൊന്നുമല്ല. ഇത്രയും ബോള്‍ഡായ, ബുദ്ധിമതിയെന്ന് അഭിമാനം കൊള്ളുന്ന ഞാന്‍ ബൗദ്ധികചൂഷണത്തിന് ഇരയായെന്നതാണ്. എനിക്ക് ആത്മനിന്ദ തോന്നുന്നു.''
ആ മെസേജിലേക്ക് കണ്ണും നട്ട് ഞാനിരുന്നു. എത്രയോ പേരെ ദിവസവും കണ്ടുമുട്ടുന്നവള്‍. ആ അവള്‍ എന്തിനാവും അയാളുടെ മുഖം മനസ്സിലേക്ക് എടുത്തു വച്ചത്. പ്രണയത്തിന്റെ മധുരം അയാള്‍ക്കായി കരുതി വച്ചത്. ചിലപ്പോഴൊക്കെ കാലം എങ്ങോട്ടാണ് നമ്മളെ കൈ പിടിച്ചു നടത്തുന്നതെന്ന് നമ്മളറിയില്ല. എന്തായാലും അവള്‍ ആ ചതുപ്പില്‍ നിന്നിറങ്ങി വന്നുവെന്നത് എന്നെ സന്തോഷിപ്പിച്ചു.
ജീവിതത്തിലാദ്യമായി ഒരു പ്രണയം തകര്‍ന്നത് വായിച്ചപ്പോള്‍ എന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നു. കണ്ണില്‍ പൂത്തിരികത്തി.
യൂസഫലി കേച്ചേരിയുടെ വരികള്‍ അവള്‍ക്ക് ടെക്സ്റ്റ് ചെയ്യുമ്പോള്‍ അവളുടെ തേങ്ങുന്ന മനസ്സ് എനിക്ക് കാണാമായിരുന്നു.
''മറക്കുവാനാകാത്ത മൗനസംഗീതത്തെ മാനസമെന്നു വിളിച്ചു
പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു''
മറുപടിയായി അവളയച്ചു, 'പ്രണയത്തിനിപ്പോള്‍ എന്റെ മനസില്‍ ചതിയെന്നാണ് പേര് മാം.'
...........................
പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!
പ്രണയം പറയാതെ നീണ്ടുനീണ്ടുപോയ പതിറ്റാണ്ടുകള്‍, എന്നിട്ടും വീണ്ടും അവര്‍ കണ്ടുമുട്ടി!
...........................
പലരില്‍ ഒരാള്‍! അത് മനസിലാക്കാന്‍ അവളിത്തിരി വൈകി. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ചാടുന്ന അഭിനവ കാമുകന്‍. അതില്‍ വീണു കേഴുന്ന ചില പെണ്‍മനസ്സുകളെങ്കിലും ഉണ്ടാവില്ലേ. റൂമി അവര്‍ക്ക് വേണ്ടി പണ്ടേ എഴുതി വച്ചിട്ടുണ്ടല്ലോ.
''ചില്ലയില്‍ നിന്നു ചില്ലയിലേക്കു ചാടുന്ന
കുരുവിയെപ്പോലാകരുതേ;
അവിടെയുമിവിടെയും നിങ്ങള്‍ പ്രണയത്തെത്തിരയുമ്പോള്‍
ഉള്ളില്‍ ഞാന്‍ കൊളുത്തിയ കനല്‍ കെട്ടുപോകും''
അയാളുടെ വലയിലേക്ക് സ്വയം ചാടുന്ന പൊട്ടി പെണ്‍കുട്ടികള്‍. അവരുടെ ബുദ്ധിയിലൂടെ സ്വന്തം കരിയര്‍ വികസിപ്പിക്കുന്ന മിടുക്കനായ കള്ളകാമുകന്‍. ഞാനവളോട് ചോദിച്ചു;
''നിന്റെ അഭിനവ കാമുകന്റെ കഥ ഞാനെഴുതട്ടെ'' ഉടന്‍ മറുപടി വന്നു.
''മാം, ധൈര്യമായി എഴുതിക്കോ. പരാജയപ്പെട്ട ഒരുവളുടെ കഥ. ഇറങ്ങാന്‍ എളുപ്പമായിരുന്നു. പക്ഷേ മറക്കാന്‍ അത്ര എളുപ്പമല്ല. എവിടെയോ എപ്പോഴോ ഞാന്‍ ആത്മാര്‍ത്ഥമായി അയാളെ പ്രണയിച്ചു പോയതിനാലാവണം. നമ്മളൊന്നും ഫേക്കല്ലല്ലോ മാം''
പലവട്ടം ഞാനാ വാക്കുകള്‍ വായിച്ചു. മനസില്‍ ഒരു മുള്ള് തറച്ചതുപോലെ. സത്യത്തില്‍ അവള്‍ പരാജയപ്പെട്ടോ? ഞാന്‍ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ അവളിപ്പോഴും അവിടെ കുടുങ്ങി കിടക്കുമായിരുന്നോ? ഇല്ല, ഒരു നാള്‍ അവള്‍ ആ ചക്രവ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കുമായിരുന്നു.
ഒരായിരം ചോദ്യങ്ങള്‍ മനസില്‍ തെളിയുന്നു. അവളുടെ പ്രിയ എഴുത്തുകാരി കെ. ആര്‍ മീരയുടെ ''ആ മരത്തേയും മറന്നു മറന്നു ഞാന്‍ ' എന്ന നോവല്ലയിലെ ചില വരികള്‍ ഓര്‍മ്മയില്‍ തെളിയുന്നു. മീര പറയുന്നു: ''സ്‌നേഹം വല്ലാത്തൊരു മുള്ളു തന്നെ. തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന.''
അവളിപ്പോള്‍ എന്തു ചെയ്യുകയായിരിക്കുമെന്നോര്‍ത്തു. ഈയിടെ ആയി മനസ് അസ്വസ്ഥമാവുമ്പോഴൊക്കെയും അവള്‍ കേള്‍ക്കാറുള്ള പാട്ട് കേള്‍ക്കുകയായിരിക്കും.
..................................
കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
മരണത്തിലേക്ക് ഊര്‍ന്നുപോവുന്ന അന്ത്യ നിമിഷത്തില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക?
രണ്ട് സ്ത്രീകള്‍, ഒരാള്‍ക്ക് അവനഭയം, മറ്റേയാള്‍ അവനാശ്രയം, അവന്‍ ഇതിലാരെ തെരഞ്ഞെടുക്കും?
അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!
....................
''ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള് കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന് പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള് രാവലിയുമ്പോള്...'
ക്ഷണക്കത്ത് എന്ന ചിത്രത്തില്‍, കൈതപ്രത്തിന്റെ രചന. ശരത്തിന്റെ സംഗീതം. ഏതോ യാത്രയില്‍ അവര്‍ ഒരുമിച്ചു പാടിയ ഗാനം. ''അയാളെ മറന്നാലും ഈ പാട്ടെനിക്ക് മറക്കാനാവില്ല.''-പേനയും പേപ്പറും മാറ്റിവച്ച് ബാല്‍ക്കണിയില്‍ പോയിരുന്ന് ഞാനും അവളുടെ പ്രിയഗാനം കേള്‍ക്കുന്നു. അവള്‍ കണ്‍മുന്നില്‍ നിന്ന് പാടുന്നതുപോലെ. എപ്പോഴും കുസൃതി നിറഞ്ഞിരുന്ന അവളുടെ കണ്ണുകളില്‍ വിഷാദം. ശിഷ്ടജീവിതത്തില്‍ നൊമ്പരം മാത്രം സമ്മാനിക്കുന്ന, മധുരിക്കുന്ന നുണയാണ് പ്രണയമെന്ന് എനിക്ക് തോന്നി....