ആര്‍ക്ക് മുന്‍പിലും തലകുനിക്കാത്ത ആത്മാഭിമാനം, ഏത് പ്രതിസന്ധിയും മറികടക്കുന്ന ആത്മബോധം!

എന്ത് വന്നാലും ആര്‍ക്ക് മുമ്പിലും തലകുനിക്കാത്ത ആത്മാഭിമാനിയാണ് ഉമ്മ. അപാരമായ ധൈര്യമാണ് ഉമ്മയുടെ സവിശേഷത. എത്ര അല്ലലുണ്ടായാലും, പ്രതിസന്ധി നിറഞ്ഞാലും മറ്റൊരു മനുഷ്യനെ അറിയിക്കാതെ ഉമ്മ ഒറ്റക്ക് കൈകാര്യം ചെയ്യും. അത് കണ്ട് ഞാന്‍ നോക്കി നില്‍ക്കാറുമുണ്ട്.

'എന്‍റെ ജീവിതത്തിലെ സ്ത്രീ' അയിഷ ബഷീര്‍ എഴുതുന്നു.

Woman in my life column womens day by Aisha Basheer

എനിക്കേറ്റവും ബഹുമാനം തോന്നിയ കാര്യം, ഉമ്മ രണ്ടാൺമക്കളെയും വളര്‍ത്തിയതാണ്. പെണ്‍കുട്ടികളെ പോലെ വീട് പരിചരിക്കാന്‍ അവരെയും ഉമ്മ പഠിപ്പിച്ചു. 

 

Latest Videos

ന്‍റെ ജീവിതത്തിലെ സ്ത്രീ എന്നോര്‍ക്കുമ്പോള്‍ മുന്നിലാദ്യം വരിക, 'നിങ്ങളെ സ്വാധീനിച്ച, ഏതെങ്കിലും രീതിയില്‍ നിങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച മഹിളകളെ കുറിച്ച് പറയൂ' എന്നുള്ള ചോദ്യങ്ങളും വനിതാദിനത്തില്‍ സാധാരണമാണ്.

എഴുതിത്തുടങ്ങുമ്പോള്‍ കൈവിറയ്ക്കാറുള്ളത് പ്രിയപ്പെട്ടവരെ കുറിച്ച് എഴുതുമ്പോഴാണ്. ജീവനോടും ജീവിതത്തോടും ഒരുപാട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ വിഷയമാവുമ്പോഴാണ്. ഇത് എന്‍റെ ഭര്‍ത്താവിന്‍റെ ഉമ്മയെ കുറിച്ചാണ്. അവര്‍ പകര്‍ന്ന് തന്ന പകരം വെക്കാനാവാത്ത ചില മൂല്യങ്ങളെ കുറിച്ചാണ്. 

കൗമാരത്തിലായിരുന്നു എന്‍റെ വിവാഹം. വീട്ടില്‍ അത്യാവശ്യത്തിലധികം ലാളനയോടെ വളര്‍ന്ന ഞാന്‍, പൊടുന്നനെയുള്ള ആ പറിച്ചു നടലില്‍ ചകിതയായിപ്പോയിരുന്നു. എന്നാല്‍, ആ കുട്ടിയില്‍ നിന്നും പക്വമതിയായ സ്ത്രീയായി മാറാന്‍ എനിക്കായത് പെട്ടെന്നുള്ള ഈ പറിച്ചുനടല്‍ കൊണ്ടാണെന്ന് ഇപ്പോള്‍ എനിക്കറിയാം. 

എന്ത് വന്നാലും ആര്‍ക്ക് മുമ്പിലും തലകുനിക്കാത്ത ആത്മാഭിമാനിയാണ് ഉമ്മ. അപാരമായ ധൈര്യമാണ് ഉമ്മയുടെ സവിശേഷത. എത്ര അല്ലലുണ്ടായാലും, പ്രതിസന്ധി നിറഞ്ഞാലും മറ്റൊരു മനുഷ്യനെ അറിയിക്കാതെ ഉമ്മ ഒറ്റക്ക് കൈകാര്യം ചെയ്യും. അത് കണ്ട് ഞാന്‍ നോക്കി നില്‍ക്കാറുമുണ്ട്.

ഇഷ്ടമില്ലാത്ത കാര്യം ആരുടെ മുഖത്ത് നോക്കിയും വിളിച്ച് പറയാന്‍ ഉമ്മ മടിക്കാറില്ല, മലപ്പുറത്തെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഉമ്മാക്ക് കൃഷിയോളം ആനന്ദമേകുന്ന വേറൊന്നുമില്ല.  ഉമ്മ വളര്‍ത്തുന്ന മിണ്ടാപ്രാണികളും, മണ്ണിലേക്ക് വേര് പടര്‍ത്തുന്ന വിത്തുകളും മതിയാകും സ്വര്‍ഗ്ഗവാതിലിന്‍റെ പിരിശം കാണാന്‍.

എനിക്കേറ്റവും ബഹുമാനം തോന്നിയ കാര്യം, ഉമ്മ രണ്ടാൺമക്കളെയും വളര്‍ത്തിയതാണ്. പെണ്‍കുട്ടികളെ പോലെ വീട് പരിചരിക്കാന്‍ അവരെയും ഉമ്മ പഠിപ്പിച്ചു.  അടുക്കളയില്‍ വഴിതെറ്റി പോലും കയറി ചെല്ലാത്ത, അത്യാവശ്യം മടിയുള്ള, എന്നെ പോലെ ഒരു പെണ്ണിന് ഇതെല്ലാം മനോഹരമായി ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുന്ന ഭര്‍ത്താവുണ്ടാവുകയെന്നത് വലിയ അനുഗ്രഹം തന്നെയാണ്. 

തൊട്ടാവാടിയായിരുന്നൊരു പെണ്‍കുട്ടിയില്‍ നിന്നും സ്വയംപര്യാപ്തയായൊരു സ്ത്രീയായി പരിണമിക്കുന്നതില്‍ എന്നെയേറെ സഹായിച്ചതും ഉമ്മ തന്നെയാണ്. ധൈര്യത്തിന്‍റെ, അഭിമാനത്തിന്‍റെ, സ്‌നേഹത്തിന്‍റെ, അധ്വാനത്തിന്‍റെ പ്രതിരൂപമാണ് ഉമ്മ. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ട്, പരസ്പരമത് പ്രകടിപ്പിക്കാറുമുണ്ട്. 

പലപ്പോഴും ആലോചിക്കാറുണ്ട്, എന്‍റുമ്മയുടെ അടുത്താണ് ഞാന്‍ വളര്‍ന്നിരുന്നതെങ്കില്‍ തടസ്സങ്ങളെ മറികടന്ന് ഞാന്‍ ഒരു അധ്യാപികയാവുമായിരുന്നില്ല, എനിക്കിത്ര ധൈര്യം സ്വന്തമാക്കാനും ആവില്ലായിരുന്നു. പഠനത്തിന് ഒട്ടും പ്രാധാന്യം നല്‍കാത്ത ഒരു കുടുംബത്തിലേക്ക് വിവാഹിതയായി വന്നിട്ടും നിരന്തരം പടവെട്ടി ജയിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് അവിടത്തെ ഉമ്മയില്‍ നിന്ന് ലഭിച്ച പിന്തുണ കൊണ്ട് മാത്രമാണ്.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം
 

 

vuukle one pixel image
click me!