ജനനമരണങ്ങള്‍ക്കിടയില്‍ തീവ്രസ്‌നേഹത്തിന്‍റെ നദി, എന്‍റെ ജന്‍മദിനത്തില്‍ അമ്മയുടെ ഓര്‍മ്മദിനം!

തിനിടെ, ആരോഗ്യം തീരെ ക്ഷയിച്ചു. വേദനാസംഹരിയുടെ ശക്തിയിലാണ് ജീവിതം. മോര്‍ഫിന്‍ ആണ് എടുക്കുന്നത്. എന്നിട്ടും, ഒരിക്കല്‍ പോലും ജോലി ഉപേക്ഷിച്ച് വരാന്‍ അനുവദിച്ചില്ല. 

'എന്‍റെ ജീവിതത്തിലെ സ്ത്രീ'  ജിന്‍സി ആന്‍റണി എഴുതുന്നു

Woman in my life column womens day by Jincy Antony


ജീവിതത്തില്‍ സഹായിച്ചവരെ എനിക്ക് പറഞ്ഞുതന്നു. ഞാന്‍ കരുതി എന്തിന്? എനിക്കാരെയും അറിയണ്ട. ഞാന്‍ അവരെ അറിയില്ല. എന്നാലും അടുത്തിരുന്നു കേട്ടു.

 

Latest Videos


തെന്‍റെ അമ്മയെക്കുറിച്ചാണ്. എനിക്ക് വേണ്ടി ജീവിച്ച അമ്മയുടെ ഓര്‍മ്മകള്‍. സ്‌നേഹിച്ച് കൊതിതീരാതെ, എന്നെ വിട്ടകന്ന അമ്മയുടെ തീവ്രസ്‌നേഹ സ്മരണകള്‍.  

അമ്മയും ഒരിക്കല്‍ മകളായിരുന്നു. ആദ്യം അപ്പന്‍ നഷ്ടപ്പെട്ടു, പിറകെ സ്വഗൃഹവും. അങ്ങനെ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടു. അതിനിടെ, ഭാര്യയായി, അമ്മയായി. ഞാനെന്ന ഏക മകളെ വളര്‍ത്തി വലുതാക്കാന്‍  ഭര്‍തൃഗൃഹം തടസമെന്ന് കണ്ട് വീണ്ടും ധിക്കാരിയായി. ഒറ്റയാള്‍ പോരാട്ടത്തിനായി മനസും ഹൃദയവും കടുപ്പിച്ചു.

അതിനിടെ, തടസ്സങ്ങള്‍, സങ്കടങ്ങള്‍, കണ്ണീര്‍ക്കടല്‍, അരക്ഷിതത്വം. എല്ലാം താണ്ടി എന്‍റെ ജീവിതം സുരക്ഷിതമാക്കി. 

അങ്ങനെയിരിക്കെ, ജീവിതയാത്രയ്ക്കിടയില്‍ ആരോഗ്യം നഷ്ടപ്പെട്ടു. അപ്പോഴും എന്നോട് പറഞ്ഞു.  'നീ ഇനിയും ഉയരണം, എന്നെ നോക്കണ്ട, ഞാന്‍ എങ്ങനെയും കഴിഞ്ഞോളാം, നീ നിന്‍റെ കുടുംബം നോക്കണം, കുട്ടികളെ പഠിപ്പിക്കണം, തല ഉയര്‍ത്തിത്തന്നെ നില്‍ക്കണം.''

ജീവിതത്തില്‍ സഹായിച്ചവരെ എനിക്ക് പറഞ്ഞുതന്നു. ഞാന്‍ കരുതി എന്തിന്? എനിക്കാരെയും അറിയണ്ട. ഞാന്‍ അവരെ അറിയില്ല. എന്നാലും അടുത്തിരുന്നു കേട്ടു.

അതിനിടെ, ആരോഗ്യം തീരെ ക്ഷയിച്ചു. വേദനാസംഹരിയുടെ ശക്തിയിലാണ് ജീവിതം. മോര്‍ഫിന്‍ ആണ് എടുക്കുന്നത്. എന്നിട്ടും, ഒരിക്കല്‍ പോലും ജോലി ഉപേക്ഷിച്ച് വരാന്‍ അനുവദിച്ചില്ല. 

ഫെബ്രുവരി 9 എന്‍റെ ജന്മദിനമാണ്. പതിവുപോലെ അമ്മ രാവിലെ വിളിച്ചു. 'കുഞ്ഞിപ്പെണ്ണേ ഹാപ്പി ബര്‍ത്ത്‌ഡേ' -മൂന്ന് തവണ പറഞ്ഞു. ഞാന്‍ മരിക്കുവോളം ജീവനുള്ള ഈ ശബ്ദം ബാക്കിയുണ്ടാവും ഉള്ളില്‍. 

വൈകുന്നേരം പതിവ് വിളി വിളിച്ചപ്പോള്‍ 'കിടക്കുവാ' എന്നു പറഞ്ഞു. പത്തുമിനിറ്റ് ആയില്ല, വിളി വന്നു, അമ്മയ്ക്ക് വയ്യ. വേഗം വരണം.'

എനിക്ക് വേണ്ടി മാത്രം തുടിച്ച ഹൃദയം നിന്നു. ഇപ്പോള്‍ രാവിലെ അമ്മയുടെ ഓര്‍മദിനം, വൈകിട്ട് എന്‍റെ ജന്മദിനവും. 

ഇന്നിപ്പോള്‍ അമ്മയില്ല. എല്ലാം എന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ മാത്രമായ് ഒതുങ്ങി. എന്നെ ഒറ്റപ്പെടുത്താതെ ഒറ്റ പോക്ക് പോയി, ഒറ്റയ്ക്ക്. ആരൊക്കെയോ വന്നു ആശ്വസിപ്പിച്ചു. അവരില്‍ അമ്മ പറഞ്ഞു തന്ന മുഖങ്ങള്‍ ഞാന്‍ ഓര്‍ത്തെടുത്തു.

ഇപ്പോഴും എന്നെ തട്ടി വിളിക്കാറുണ്ട്, 'ഉയരണം, സമയം കളയരുത്'.

ഒരു നിബന്ധനകളില്ലാത്ത സ്‌നേഹമായിരുന്നു അമ്മയുടേത്. ഡ്യൂട്ടി കഴിഞ്ഞ് തളര്‍ന്ന് ഉറങ്ങുമ്പോള്‍ ഒരു തലോടല്‍. എത്ര വയ്യെങ്കിലും അടുത്ത് വന്നിരുന്നു കൊഞ്ചിക്കും. എല്ലാം ഉറക്കത്തില്‍ ആസ്വദിച്ചു കിടക്കും, ഇനി ഇങ്ങനെ ഒരാള്‍ ഒപ്പമില്ല. മനസ്സിനെ ഇപ്പോഴും നോമ്പരപ്പെടുത്തുന്നത്, കുറച്ചു കൂടി സ്‌നേഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നാണ്.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

vuukle one pixel image
click me!