അന്ന് അമ്മ അനുഭവിച്ച വേദനയും പ്രയാസവുമാണ് ഞങ്ങളെ വളര്‍ത്തി ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. ജീവിതം തിരിച്ച് കിട്ടാന്‍ അമ്മ അനുഭവിച്ച വേദനയും ത്യാഗവും ഞങ്ങള്‍ക്കും ജീവിതാവസാനം വരെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കില്ല.
'എന്‍റെ ജീവിതത്തിലെ സ്ത്രീ' ഐബിന്‍ ജോസഫ് കുര്യന്‍ എഴുതുന്നു
പാമ്പാടിയിലുളള രാജു എന്ന വ്യക്തിയാണ് അന്ന് അമ്മയ്ക്ക് രക്തം നല്‍കിയത്. ഹര്‍ത്താല്‍ ആയതിനാല്‍ സൈക്കിളിലാണ് അച്ഛനും അമ്മാവന്മാരും അദ്ദേഹത്തെ കൊണ്ടുവന്നത്.
അമ്മ, കരുതലും ത്യാഗവും സ്‌നേഹവുമാണ് ഈ വാക്കിനര്‍ത്ഥം. ശരിയായ കാര്യങ്ങള്‍ ചെയ്യിക്കാനും നേരായ പാതയില്‍ പോകാനും നമ്മളെ പ്രാപ്തരാക്കുന്ന സാന്നിധ്യമാണ് അമ്മ. മക്കളുടെ സന്തോഷത്തിന് വേണ്ടി പല കാര്യങ്ങളും അമ്മ ത്യജിക്കുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളാണ് അമ്മയ്ക്ക് മക്കളോടുള്ള സ്‌നേഹവും കരുതലും.
എന്‍റെ അമ്മയുടെ പേര് മിനി. 1995 നവംബര്‍ 8 -നായിരുന്നു കോട്ടയത്തെ ഒരു ആശുപത്രിയില്‍ എന്‍റെ ജനനം. എന്‍റെ ജനന ശേഷം അമ്മ അനുഭവിച്ച ശാരീരിക പ്രയാസങ്ങള്‍ വലുതായിരുന്നു. നീണ്ട രണ്ട് മാസത്തെ ആശുപത്രി വാസം. ജീവന്‍ തിരിച്ച് കിട്ടിയത് ദൈവാനുഗ്രഹവും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും സൂക്ഷ്മമായ പരിചരണം ലഭിച്ചതിനാലാണ്.
അമ്മയുടെ രക്തഗ്രൂപ്പ് എ നെഗറ്റീവ് ആയിരുന്നു. വളരെ ചുരുക്കം ആള്‍ക്കാര്‍ക്കുള്ള രക്ത ഗ്രൂപ്പ്.
ഞാന്‍ ജനിച്ചത് ഒരു ഹര്‍ത്താല്‍ ദിനത്തിലായിരുന്നു. രക്തം ആവശ്യമായി വന്നു. ഹര്‍ത്താല്‍ ദിനമായതിനാല്‍ വാഹന സൗകര്യമില്ല. എ നെഗറ്റീവ് രക്ത ഗ്രൂപ്പുള്ള വ്യക്തിയെ കൊണ്ടുവരാന്‍ ഏറെ പ്രയാസപ്പെട്ടു. പാമ്പാടിയിലുളള രാജു എന്ന വ്യക്തിയാണ് അന്ന് അമ്മയ്ക്ക് രക്തം നല്‍കിയത്. ഹര്‍ത്താല്‍ ആയതിനാല്‍ സൈക്കിളിലാണ് അച്ഛനും അമ്മാവന്മാരും അദ്ദേഹത്തെ കൊണ്ടുവന്നത്.
പ്രസവ ശേഷം, പലതരത്തിലുള്ള പ്രയാസങ്ങളും വേദനയുമാണ് അമ്മ അനുഭവിച്ചത്. രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം പത്ത് മാസത്തോളമാണ് അമ്മക്ക് വീട്ടില്‍ വിശ്രമിക്കേണ്ടി വന്നത്. അന്ന് അമ്മയുടെ ജീവിതം തിരിച്ചു കിട്ടാന്‍ സഹായിച്ച എല്ലാ വ്യക്തികളോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അന്ന് അമ്മ അനുഭവിച്ച വേദനയും പ്രയാസവുമാണ് ഞങ്ങളെ വളര്‍ത്തി ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. ജീവിതം തിരിച്ച് കിട്ടാന്‍ അമ്മ അനുഭവിച്ച വേദനയും ത്യാഗവും ഞങ്ങള്‍ക്കും ജീവിതാവസാനം വരെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കില്ല.
എനിക്കും സഹോദരനും ചെറുപ്രായത്തില്‍ പനി വരുമ്പോള്‍ പാതിരാത്രിയെന്നോ പകലെന്നൊ നോക്കാതെ പരിചരിക്കുന്ന അമ്മയുടെ സ്‌നേഹമാണ് ഇപ്പോള്‍ മനസ്സില്‍ വരുന്നത്.
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം