മുത്തങ്ങ ചെക്ക് പോസ്റ്റില്‍ മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍

By Web TeamFirst Published Sep 5, 2024, 10:11 PM IST
Highlights

മലപ്പുറം തിരൂര്‍ എടയൂര്‍ താഴത്തെ പള്ളിയാലില്‍ വീട്ടില്‍ മുഹ്‌സിന്‍ ഫയാസ് നാജി (26) എന്നയാളാണ് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയിലായത്. ഇയാളില്‍ നിന്ന 0.6 ഗ്രാം മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തിട്ടുള്ളത്.

സുല്‍ത്താന്‍ ബത്തേരി: ഓണത്തോട് അനുബന്ധിച്ച് വയനാട് അതിര്‍ത്തികള്‍ വഴി സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്ത് വര്‍ധിക്കാനിടയുള്ള സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയില്‍ മെത്താഫിറ്റമിന്‍ ലഹരിയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ എടയൂര്‍ താഴത്തെ പള്ളിയാലില്‍ വീട്ടില്‍ മുഹ്‌സിന്‍ ഫയാസ് നാജി (26) എന്നയാളാണ് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയിലായത്. ഇയാളില്‍ നിന്ന 0.6 ഗ്രാം മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തിട്ടുള്ളത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ. സന്തോഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി വി. രജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി ആര്‍ രമ്യ, കെ വി സൂര്യ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി സുദീപ്, കെ.കെ. സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരും തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥരും സംയുക്ത യോഗവും, സംസ്ഥാന അതിര്‍ത്തിയായ താളൂരില്‍ വാഹന പരിശോധനയും നടത്തി.

Latest Videos

ചേരമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദുരൈ പാണ്ടി,  ഇന്‍സ്‌പെക്ടര്‍ ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തമിഴ്‌നാട് പൊലീസും, കേരള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സജിത് ചന്ദ്രന്‍, ടി. ഷറഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സ്ഥിരം കുറ്റവാളികളുടെ പട്ടിക കൈമാറല്‍, മയക്കുമരുന്ന്, മദ്യം, മറ്റു അനധികൃത ഉത്പന്നങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ പങ്കുവെക്കല്‍, കാക്കുണ്ടി, പാട്ടവയല്‍, എരുമാട് എന്നി ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന എന്നീ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

സൽവാ‍‍ർ വേണ്ട, സാരിയുടുത്താൽ മതി; കസിന്റെ ഭാര്യയെ ഉപദേശിച്ച് യുവാവ്, കുടുംബാം​​ഗങ്ങൾ തമ്മിൽത്തല്ലി; പരാതി

അമ്പമ്പോ! വെറും 14 ബസ് സർവീസ് നടത്തി ഇത്ര വലിയ വരുമാനമോ...; മന്ത്രിയുടെ 'പൊടിക്കൈ' കൊള്ളാം, ഇത് വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!