ആശ്രാമത്തെ ലോഡ്ജിലേക്കെത്തിച്ചു, മുണ്ട് വായിൽ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

By Web Team  |  First Published Feb 26, 2024, 8:13 AM IST

നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച്  ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും  നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.


കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ്  ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം  യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച്  ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും  നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് മുണ്ട് വായിൽ തിരുകിയ ശേഷം ക്രൂരമായി മർദിച്ചെന്നും യുവതി നൽകിയ പരാതിയിലുണ്ട്. വിവരം പുറത്ത് പറഞ്ഞാൽ നഗ്നദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

Latest Videos

മറ്റൊരു കേസിൽ ഇടുക്കി ഇടുക്കി പൂപ്പാറയിൽ 14കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പൂപ്പാറക്കാരായ മൂന്ന് പേർ  പിടിയിലായി. 
തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. 14 കാരിയായ പെൺകുട്ടിയെ ഒരു വർഷത്തിലധികമായി
പീഡിപ്പിച്ചെന്ന കേസിൽ പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ്.ശാന്തൻപാറ പൊലീസിന്‍റെ പിടിയിലായത്.  പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിന് ഇടയാണ് കുട്ടി ഇക്കാര്യം തുറന്ന് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു.

Read More : ആറ്റുകാൽ പൊങ്കാലയ്ക്കിടെ രണ്ടര വയസുകാരിയുടെ സ്വർണവള ഹൈഡ്രജൻ ബലൂണിനൊപ്പം 'പറന്നു'; സഹായം തേടി കുറിപ്പ്!

tags
click me!