സ്നേഹ മെർലിൻ പീഡിപ്പിച്ച 12കാരിയുടെ സഹോദരനും സ്നേഹക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്ത്
കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിതയായ 12കാരി പെൺകുട്ടിയുടെ ബാഗിൽ നിന്ന് അദ്ധ്യാപിക ഫോൺ കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലൈംഗികമായി ചൂഷണം ചെയ്തെന്ന് മനസിലായത്. സ്വർണാഭരണങ്ങളടക്കം വാങ്ങി നൽകിയായിരുന്നു പീഡനം. ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. മറ്റൊരു കുട്ടിയുടെ പരാതിയിലും സ്നേഹക്കെതിരെ കേസുണ്ട്.