വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനായ അർജുനാണ് മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അർജുന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ കണ്ടെത്തി. തൈക്കാട് മുളംകുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനാണ് 16 വയസുകാരനായ അർജുന്‍. നല്ല ഉയരത്തിലുള്ള കൈവരിയുള്ള കിണർ ആയതിനാൽ അബദ്ധത്തിൽ വീഴാൻ സാധ്യത ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് തൈക്കാട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ അര്‍ജുനെ കാണാതായത്. സമീപത്തെ അമ്പലത്തില്‍ ഉത്സവത്തിനായി പോയ കുടുംബം മടങ്ങിയെത്തിയപ്പോഴാണ് അര്‍ജുന്‍ വീട്ടിലില്ലെന്ന് മനസ്സിലായത്. രണ്ട് ദിവസം പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവലെ അച്ഛന് അനില്‍കുമാര്‍, അയല്‍പ്പക്കെത്തി കിണറില്‍ നോക്കിയമ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസും അഗ്നിശമന സേനയും എത്തിയ മൃതദേഹം കരക്ക് കയറ്റി. കിണറിന് നല്ല ഉയരമുള്ള കൈവരിയുണ്ട്. അബന്ധത്തില്‍ വീണുപോകാന്‍ ഇടയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അര്‍ജുന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് വീട്ടുകാരും സ്കൂളിലെ കൂട്ടുകാരും പറയുന്നു. പൊലീസ് വിശദമായി അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക