കൊലപാതകം, ലഹരി വിൽപന, പൊതുമുതൽ നശിപ്പിക്കൽ ; ആലപ്പുഴയില്‍ യുവാവിനെ കരുതല്‍ തടങ്കലിലാക്കി

By Sangeetha KS  |  First Published Jan 15, 2025, 2:39 PM IST

കുമാരപുരം പീടികയിൽ ടോം പി തോമസ് (29)നെയാണ് ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  ജില്ലാ കളക്ടർ കരുതൽ തടങ്കലിലാക്കിയത്.

young man taken into preventive detention in Alappuzha accused of Murder sale of drugs destruction of public property

ഹരിപ്പാട് : നിരവധി ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവിനെ ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. കുമാരപുരം പീടികയിൽ ടോം പി തോമസ് (29)നെയാണ് ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  ജില്ലാ കളക്ടർ കരുതൽ തടങ്കലിലാക്കിയത്. അമ്പലാശ്ശേരി കടവിന് കിഴക്കുവശം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ശരത് ചന്ദ്രൻ എന്ന  യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും, ഹരിപ്പാട്, മാന്നാർ പൊലീസ് സ്റ്റേഷൻ പരിധികളിൽ രണ്ട് കൊലപാതക ശ്രമങ്ങളിലും, എറണാകുളത്ത് വെച്ച്  രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത് ഉൾപ്പെടെ ലഹരി മരുന്ന് വില്പനയും വിതരണവും, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാള്‍. 

പൊതുസമൂഹത്തിന് സ്ഥിരം ശല്യക്കാരൻ ആയ പ്രതിയെ ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫി, ശ്രീകുമാർ, ഷൈജ, സി പി ഒ  മാരായ നിഷാദ്, സജാദ്, ഷിഹാബ് എന്നിവരുടെ സംഘമാണ് പിടികൂടിയത്.

Latest Videos

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ആരോ​ഗ്യ നില അതീവ ഗുരുതരം, വെൻ്റിലേറ്ററിലേക്ക് മാറ്റി

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image