ഭാര്യ സഹോദരൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

By Web Team  |  First Published Apr 13, 2024, 5:35 PM IST

മണ്ണാർക്കാട് ആണ്ടിപ്പാടം പോത്തില്ലത്ത് ഹാരിസാണ് മരിച്ചത്. ഹരിസിൻ്റെ ഭാര്യ സഹോദരൻ കല്ലാംകുഴി തൃക്കളൂർ മനക്കലക്കുടി സുധീറിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 

young man died who was being treated after beaten by his wife brother in palakkad

പാലക്കാട്: ഭാര്യ സഹോദരൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണാർക്കാട് ആണ്ടിപ്പാടം പോത്തില്ലത്ത് ഹാരിസാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിസിൻ്റെ ഭാര്യ സഹോദരൻ കല്ലാംകുഴി തൃക്കളൂർ മനക്കലക്കുടി സുധീറിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 

പെരുന്നാൾ ദിനത്തിൽ സഹോദരിയെയും മകളെയും ഹാരിസ് മർദിച്ചത് സുധീർ ചോദ്യം ചെയ്‌തിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ വിറക് കൊള്ളി കൊണ്ട് സുധീർ ഹാരിസിനെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഹാരിസിനെ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരുന്ന ഹാരിസ് വെള്ളിയാഴ്ചയാണ് മരിച്ചത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image