ആറ്റിങ്ങലിൽ ബൈക്കപകടം: ഇൻഫോസിസ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം; അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം

By Web Team  |  First Published Aug 9, 2024, 8:17 AM IST

അതുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

young man died in accident at Attingal

തിരുവനന്തപുരം: ആറ്റിങ്ങങ്ങലിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിൽ ജയാ നിവാസിൽ ചന്ദ്രശേഖറിൻ്റെ മകൻ അതുൽ ശങ്കർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലോടെ ആറ്റിങ്ങൽ മൂന്ന് മുക്കിൽ ആണ് അപകടം. അതുൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചാണ് അപകടം. റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അതുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഫോസിസിലെ ജീവനക്കാരൻ ആയിരുന്നു. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

vuukle one pixel image
click me!
vuukle one pixel image vuukle one pixel image