കോഴിക്കോട് ന​ഗരത്തിലേക്ക് അപ്രതീക്ഷിതമായി 'അതിഥി' എത്തി; വീടുകളിലെ ചെടിച്ചട്ടിയും ചെടിയും നശിപ്പിച്ചു

By Web TeamFirst Published Mar 24, 2024, 9:54 AM IST
Highlights

ആദ്യമായാണ് പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തോട് ചേര്‍ന്ന പ്രധാന സ്ഥലമായ നടക്കാവ് ബിലാത്തികുളത്തും കാട്ടുപന്നിയെത്തി. വെള്ളി, ശനി ദിവസങ്ങളിലായി പലസമയത്തും പലഭാഗങ്ങളിലും നിരവധി പേര്‍ ഇതിനെ കണ്ടു. ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ പന്നിയുടെ ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെങ്കിലും ഏതാനും വീടുകളിലെ ചെടിച്ചട്ടിയും ചെടികളും നശിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലമാണ് ബിലാത്തിക്കുളത്തേക്കുള്ളത്. ഇവിടെ എങ്ങിനെ കാട്ടുപന്നി എത്തിപ്പെട്ടു എന്നാണ് നാട്ടുകാരുടെ സംശയം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗമായതിനാല്‍ എല്ലാവരും ഭീതിയിലാണ്.

Read More.... ​ഗ്രോബാ​ഗിൽ കഞ്ചാവുചെടി; നട്ടുവളര്‍ത്തിയത് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ; റിപ്പോര്‍ട്ട് നല്‍കി

Latest Videos

 

 

click me!