തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അറിയിപ്പ്

By Web Team  |  First Published Sep 1, 2024, 8:28 AM IST

സ്മാർട്ട് സിറ്റിയുടെ നിർമാണ പ്രവ‍ർത്തനങ്ങൾ നടക്കുന്നതിനാലാണ് കുര്യാത്തി സെക്ഷന് കീഴിലുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടപ്പെടുന്നത്.


തിരുവനന്തപുരം: നഗരത്തിലെ സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അട്ടക്കുളങ്ങര ജംഗ്ഷനിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. 2024 സെപ്റ്റംബർ രണ്ടാം തീയ്യതി തിങ്കളാഴ്ച രാത്രി എട്ട് മണി മുതൽ 2024 സെപ്റ്റംബർ മൂന്നാം തീയ്യതി ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയാണ് ജല വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വാട്ടർ അതോറിറ്റിയുടെ കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളായ തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻ കുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളെയാണ് 24 മണിക്കൂർ നേരത്തെ ജലവിതരണ നിയന്ത്രണം ബാധിക്കുന്നത്. ഈ പ്രദേശങ്ങളിൽ ശുദ്ധജലവിതരണം പൂർണമായും തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇവിടങ്ങളിലുള്ള ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!