എംസി റോഡിലേക്ക് മതില്‍ തകര്‍ന്നുവീണു; നഗരസഭാ ജീവനക്കാരന് പരിക്ക്

By Web Team  |  First Published May 27, 2020, 9:48 PM IST

കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി ബൈക്കില്‍ നഗരസഭയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. കരിങ്കല്‍ കൊണ്ട് കെട്ടിയ മതിലിന് നല്ല പഴക്കമുണ്ട്. 


ചെങ്ങന്നൂര്‍: കരിങ്കല്‍ മതില്‍ എംസി റോഡിലേക്ക് തകര്‍ന്നുവീണ് ബൈക്ക് യാത്രക്കാരനായ നഗരസഭാ ജീവനക്കാരന് പരിക്കേറ്റു. ശുചീകരണ ജീവനക്കാരനായ കോടുകുളഞ്ഞി കിഴക്കേ പൊയ്കയില്‍ പി കെ അജി(42)ക്കാണ് പരിക്കേറ്റത്. കെഎസ്ആര്‍ടിസിയുടെ മതിലാണ് ഇടിഞ്ഞ് വീണത്. അജിയുടെ ഇടതുവശത്തെ കണ്ണിനു സമീപം മുറിവുണ്ട്.

തലയില്‍ കല്ല് വന്നുവീണ് പരിക്ക് പറ്റിയെങ്കിലും ഗുരുതരമല്ല. ചൊവ്വാഴ്ച ഒന്നരയോടെയാണ് സംഭവം. കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി ബൈക്കില്‍ നഗരസഭയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം.

Latest Videos

undefined

കരിങ്കല്‍ കൊണ്ട് കെട്ടിയ മതിലിന് നല്ല പഴക്കമുണ്ട്. വാഹനങ്ങളും യാത്രക്കാരും സ്ഥിരം കടന്നു പോകുന്ന സ്ഥലമാണ്. പരിക്കേറ്റ അജിയെ നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് നഗരസഭയുടെ ജീപ്പ് എത്തി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സ നല്‍കി ഇയാളെ വിട്ടയച്ചു.

മധ്യപ്രദേശിൽ 1320 മെഗാവാട്ടിന്റെ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാൻ അദാനി പവറിന് അനുമതി

മാസ്‌ക് ധരിച്ച് പഴശ്ശിരാജ, 'ഇപ്പ ശര്യാക്കിത്തരാ'ലൈനില്‍ കുതിരവട്ടം പപ്പു; കൊവിഡിനെതിരെ കാര്‍ട്ടൂണ്‍ മതില്‍

ദൈര്‍ഘ്യമേറിയ ഒരു മദ്യനിരോധനകാലം; കേരളത്തില്‍ വീണ്ടും മദ്യം എത്തുമ്പോള്‍

click me!