റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങും, ട്രെയിനിൽ മാത്രം യാത്ര; പൊലീസിനെ കുഴക്കിയ വിസ തട്ടിപ്പുകാരൻ അറസ്റ്റിൽ

കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്നും വിദേശത്തേക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി.

Visa fraud who slept at railway station and travelled only by train arrested

തിരുവനന്തപുരം: വിസ നൽകാമെന്ന് പറഞ്ഞ് വിഴിഞ്ഞം സ്വദേശികളിൽ നിന്ന് പണം തട്ടിയ ആൾ അറസ്റ്റിൽ. കാസർകോട് സ്വദേശി ഹസ്ബുക്ലയെയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. വിഴിഞ്ഞം സ്വദേശി അക്ബർഷായ്ക്കും സുഹൃത്തിനും ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 58,200 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. 

കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്നും വിദേശത്തേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ഇയാൾ പണം തട്ടിയെന്നാണ് പരാതി. 50,000 രൂപ വീതം നൂറിലധികം പേരിൽ നിന്നായി ഇയാൾ തട്ടിയെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Latest Videos

ട്രെയിനിൽ മാത്രം സഞ്ചരിക്കുകയും റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുകയും ചെയ്തിരുന്നതിനാൽ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ  മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കയ്യിൽ 224340 രൂപയുടെ കേരള ലോട്ടറി, ലക്ഷ്യം കർണാടകയിലേക്ക് കടത്തി ലാഭംകൊയ്യൽ; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!