പട്ടാമ്പി: സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എം എൽ എയുടെ സഹോദരി ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് ജഗദീഷിന് മുമ്പാകെയെത്തിയത്. എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി എം എൽ എ പറയുന്നത്. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്നും നേരിട്ട് വരാൻ അറിയാമെന്നും എം എൽ എ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഞാൻ നിയമസഭയിൽ ആയതുകൊണ്ടാണ് ഇപ്പോൾ വരാത്തതെന്നും മുഹ്സിൻ ഫോണിലൂടെ പറയുന്നുണ്ട്. പെൺകുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയതെന്നും ഈ വർത്താനം ഇനി പറഞ്ഞാൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ എന്നും മുഹ്സീൻ പറയുന്നുണ്ട്. വനിതാ മെമ്പർമാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചെന്നതടക്കമുള്ള കാര്യങ്ങളും എംഎൽഎ ഫോണിലൂടെ വിവരിക്കുന്നുണ്ട്. ജനുവരി 20 നാണ് സംഭവം നടന്നത്. സെക്രട്ടറിക്ക് സ്ഥലംമാറ്റം കിട്ടിയ ശേഷമാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. സെക്രട്ടറിക്കെതിരെ നിരന്തരം പരാതികൾ വന്നെന്നും സ്ത്രീകളോടടക്കം മോശമായി പെരുമാറിയതിനാലാണ് ഈ ഭാഷയിൽ സംസാരിച്ചതെന്നുമാണ് എം എൽ എ വിശദീകരിക്കുന്നത്.
സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധിയില്ല'; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശത്രുക്കളെന്ന് എം എ ബേബി
വിശദ വിവരങ്ങൾ ഇങ്ങനെ
ഞാൻ നിയമസഭയിൽ ആയതുകൊണ്ടാണ് ഇപ്പോൾ വരാത്തതെന്നും മുഹ്സിൻ ഫോണിലൂടെ പറയുന്നുണ്ട്. പെൺകുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയതെന്നും ഈ വർത്താനം ഇനി പറഞ്ഞാൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ എന്നും മുഹ്സീൻ പറയുന്നുണ്ട്. വനിതാ മെമ്പർമാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചെന്നതടക്കമുള്ള കാര്യങ്ങളും എംഎൽഎ ഫോണിലൂടെ വിവരിക്കുന്നുണ്ട്. ജനുവരി 20 നാണ് സംഭവം നടന്നത്. സെക്രട്ടറിക്ക് സ്ഥലംമാറ്റം കിട്ടിയ ശേഷമാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. സെക്രട്ടറിക്കെതിരെ നിരന്തരം പരാതികൾ വന്നെന്നും സ്ത്രീകളോടടക്കം മോശമായി പെരുമാറിയതിനാലാണ് ഈ ഭാഷയിൽ സംസാരിച്ചതെന്നുമാണ് എം എൽ എ വിശദീകരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam