എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ താഴെ വീണു, ഗുരുതരമായി പരിക്കേറ്റു, ഉറങ്ങിപ്പോയെന്ന് സംശയം

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. കാവിൽക്കടവ് വലിയശാല കാേവിലിലെ ശാന്തിക്കാരൻ പത്മനാഭനാണ് പരിക്കേറ്റത്.  ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ് സംശയം.

(പ്രതീകാത്മക ചിത്രം)


തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം കാവിൽക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവിൽക്കടവ് കോവിലിലെ ശാന്തിക്കാരൻ ആനപ്പുറത്ത് നിന്ന് താഴേക്ക് വീണത്.

ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ് സംശയം.

Latest Videos

കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; തന്ത്രിമാർക്കും ദേവസ്വത്തിനുമെതിരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർ‍‍ഡ്

tags
click me!