ഓഫറിൽ പശുക്കളെ വിൽക്കുന്നുവെന്ന് യൂട്യൂബിൽ പരസ്യം; ഓൺലൈനായി 1 ലക്ഷം നൽകി, പശുവിനെ കിട്ടിയില്ല, പുതിയ തട്ടിപ്പ്

യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂര്‍ സ്വദേശിയായ ആള്‍ക്കാണ് പണം നഷ്ടമായത്.

(പ്രതീകാത്മക ചിത്രം)

online fraud in the name of selling cows with offer advertisement through youtube kannur native lost rs 1 lakh

കണ്ണൂര്‍: യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂര്‍ സ്വദേശിയായ ആള്‍ക്കാണ് പണം നഷ്ടമായത്. വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി വിശ്വസിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പണം ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയും നൽകി. പിന്നീട് പശുക്കളെ വാഹനത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും വാട്സാപ്പ് വഴി ലഭിച്ചു. ഏറെ നാൾ കഴിഞ്ഞും ഡെലിവെറി ലഭിക്കാതായപ്പോൾ  ഫോൺ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതതിനെ തുടർന്നാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 ൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Latest Videos

എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ താഴെ വീണു, ഗുരുതരമായി പരിക്കേറ്റു, ഉറങ്ങിപ്പോയെന്ന് സംശയം

vuukle one pixel image
click me!