Latest Videos

3000 രൂപ കൈക്കൂലി വാങ്ങി, വീരണകാവ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റിന് 7 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

By Web TeamFirst Published Jun 25, 2024, 5:27 PM IST
Highlights

 2016 -ൽ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഏഴ് വർഷം കഠിനതടവിനും 15,000  രൂപപിഴ അടയ്ക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 

തിരുവനന്തപുരം: 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ വീരണകാവ് വില്ലേജിലെ മുൻ വില്ലേജ് അസിസ്റ്റന്റ് ബാബു കാണി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. 2016 -ൽ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഏഴ് വർഷം കഠിനതടവിനും 15,000  രൂപപിഴ അടയ്ക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 

വസ്തു ഈട് വച്ച് ലോൺ എടുക്കുന്നതിന് ആവശ്യമായ റവന്യൂ രേഖകൾക്കായി സമീപിച്ച ആളോടായിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകൾ ലഭ്യമാക്കുന്നതിന് 3000 രൂപ കൈക്കൂലി വേണമെന്ന് ഇയാൾ ആഴശ്യപ്പെട്ടു. പരാതി ലഭിച്ചതോടെ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി യായിരുന്ന ആർ മഹേഷിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി 2016 ജനുവരി 21-ന് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതി ബാബുകാണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ  ടി. കെ. വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി; തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!