എത്തിക്കഴിഞ്ഞു വിജിലൻസ്! ഉദ്ഘാടനം ഒക്കെ കെങ്കേമമായിരുന്നു, മൂന്ന് കോടി പോയ പോക്കേ, ക്രമക്കേടുകളിൽ അന്വേഷണം

By Web Team  |  First Published Dec 7, 2023, 6:44 PM IST

ചിതല്‍ പിടിച്ചു തുടങ്ങിയ 200 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ തിയറ്റര്‍. ഇതിന്‍റെയോക്കെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് കെട്ടിടം കട്ടപ്പുറത്ത് പരമ്പരയിലൂടെയാണ് പുറത്തെത്തിച്ചത്


ഇടുക്കി: മുന്ന് കോടി രൂപ മുടക്കി നിര്‍മ്മാണം നടത്തി ഉദ്ഘാടനം ചെയ്തിട്ടും അടഞ്ഞുകിടക്കുന്ന മലങ്കര ടൂറിസം ഹബ്ബിലെ ക്രമക്കേടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. എന്‍ട്രന്‍സ് പ്ലാസയുടെ നിര്‍മ്മാണ പിഴവുകള്‍ കണ്ടെത്താന്‍ വിദഗ്ധ സംഘം മലങ്കരയിലെത്തി സംയുക്ത പരിശോധന നടത്തി. പദ്ധതിയിലെ ക്രമക്കേടുകളെകുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടര്‍ന്നാണ് അന്വേഷണം വേഗത്തിലാക്കിയത്.

ഉദ്ഘാടനം ചെയ്തിട്ടും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ് മുന്നു കോടിയുടെ പദ്ധതി. രണ്ടര കോടിയോളം മടുക്കിയ നിര്‍മ്മിച്ച എന്ട്രന്‍സ് പ്ലാസ ഒന്ന് മഴ പെയ്താല്‍ കുളമാകും. ചിതല്‍ പിടിച്ചു തുടങ്ങിയ 200 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ തിയറ്റര്‍. ഇതിന്‍റെയോക്കെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് കെട്ടിടം കട്ടപ്പുറത്ത് പരമ്പരയിലൂടെയാണ് പുറത്തെത്തിച്ചത്. ഇതിനിടെ അന്വേഷമാവശ്യപെട്ട് പ്രദേശവാസിയായ ബബി വണ്ടനാനി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

Latest Videos

undefined

ഇതിന്‍റെയോക്കെ അടിസ്ഥാനത്തിലാണ് വിജിലന്സ് സംയ്കുത പരിശോധന നടത്തിയത്. ഇടുക്കി വിജിലന്‍സ് സി ഐ ഫിലിപ്പ് സാമിന്‍റെ നേതൃത്വത്തിലുള്ള സംഘം കെട്ടിട നിര്‍മ്മാണത്തെകുറിച്ച് ശാസ്ത്രീയ അറിവുകളുള്ള പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡി വൈ എസ്പിക്ക് കൈമാറും അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഈ പദ്ധതിയെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ എല്ലാം ഗംഭീരമായിരുന്നു. എന്നാല്‍, നടന്നത് ഉദ്ഘാടനം മാത്രമാണ്. വിനോദ സഞ്ചാരികള്‍ ഉപയോഗിക്കുന്നത് ടോയ്‍ലറ്റ് മാത്രമാണ്. ഹബ് പരാജയപെട്ടതോടെ മലങ്കര  ടുറിസമാകെ തകര്‍ന്ന അവസ്ഥയാണ്. 

ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!