കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശിയായ വാവ അനിൽ ആണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
തൃശൂര്‍: പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിലെ മോഷണത്തിന്റെ നിർണായക തെളിവുകൾ പൊലീസിന്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ചിത്രങ്ങളും ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളുമാണ് പുറത്ത് വന്നിട്ടുള്ളത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നക്ഷത്രത്തിൽ മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.
കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശിയായ വാവ അനിൽ ആണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ക്ഷേത്രത്തിനു പുറകുവശത്തുള്ള റെയിൽപാത വഴിയാണ് മോഷ്ടാവ് എത്തിയിട്ടുള്ളത് എന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം