രാത്രിയില്‍ നഗ്നനായെത്തി അജ്ഞാതന്റെ പരാക്രമം; സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

By Web Team  |  First Published Aug 25, 2024, 7:05 AM IST

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക് പാന്റും ഷർട്ടും മാസ്കും ധരിച്ച് അജ്ഞാതനെത്തി വീടിന് ചുറ്റും നടന്ന ശേഷം യുവാവ് വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി നഗ്നനായി.

unknown person came to  house naked in kannur Police investigation focused on CCTV

കണ്ണൂർ: കണ്ണൂർ പുതിയ തെരുവിലെ വീട്ടിൽ നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയിലാണ് വീട്ടുകാർ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക് പാന്റും ഷർട്ടും മാസ്കും ധരിച്ച് അജ്ഞാതനെത്തി വീടിന് ചുറ്റും നടന്ന ശേഷം യുവാവ് വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി നഗ്നനായി. കൂടാതെ അയൽ വീട്ടിൽ നിന്നുമെടുത്ത കസേര വീടിന് പിന്നിൽ കൊണ്ടുവെച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു

Latest Videos

വിവരമറിയച്ചയുടനെ വളപട്ടണം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേർന്ന് അരിച്ച് പെറുക്കിയെങ്കിലും ആളെ കിട്ടിയില്ല. കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാത്രികാലത്ത് പുതിയ തെരുവിൽ പട്രോളിംങും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image