Latest Videos

പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന് ജയം, തക‍ര്‍ത്തത് 2 പതിറ്റാണ്ടായ എസ്എഫ്ഐ ആധിപത്യം

By Web TeamFirst Published Jun 29, 2024, 7:16 PM IST
Highlights

രണ്ട് പതിറ്റാണ്ടിലേറെയായി ഏകപക്ഷീയമായി എസ്എഫ്ഐക്ക് ആധിപത്യമുണ്ടായിരുന്ന യൂണിയനാണ് യൂണിറ്റുണ്ടാക്കി ആദ്യ വർഷം തന്നെ യുഡിഎസ്എഫ് പിടിച്ചെടുത്തത്.

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന് ചരിത്രവിജയം.രണ്ട് പതിറ്റാണ്ടിലേറെയായി ഏകപക്ഷീയമായി എസ്എഫ്ഐക്ക് ആധിപത്യമുണ്ടായിരുന്ന യൂണിയനാണ് യൂണിറ്റുണ്ടാക്കി ആദ്യ വർഷം തന്നെ യുഡിഎസ്എഫ് പിടിച്ചെടുത്തത്.

ആകെയുള്ള 15 സീറ്റിൽ 12 എണ്ണത്തിലാണ് യുഡിഎസ്എഫ് വിജയിച്ചത്. 3 സീറ്റിൽ എസ് എഫ് ഐ എതിരില്ലാതെ ജയിച്ചിരുന്നു. ചെയർമാനായി ഹിഷാം മുനീർ, വൈസ് ചെയർമാനായി അമീൻ എസ് സജിത എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് മേജർ സീറ്റിൽ ഒരെണ്ണം മാത്രമാണ് എസ്എഫ്ഐയ്ക്ക് ലഭിച്ചത്.

ഹൈദരാബാദ് സര്‍വകലാശാലയിൽ മലയാളികളടക്കം 5 വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി; പഠനം അനിശ്ചിതത്വത്തിൽ; സമരം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!